പുഴയിൽ അകപ്പെട്ട രണ്ട് ജീവനുകളെ യുവതികൾ രക്ഷിച്ചത് സാരിത്തുമ്പ് നൽകി; സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങൾ
പുഴയിൽ അകപ്പെട്ട രണ്ട് പേരെ യുവതികൾ രക്ഷിച്ചത് അതി സാഹസപ്പെട്ട്. കഴിഞ്ഞ 19 ആം തിയതിയാണ് പുഴയിൽ കുളിക്കാനായി എത്തിയ രണ്ട് യുവതികൾ രക്ഷിക്കണേ എന്ന കരച്ചിൽ വെള്ളത്തിൽ നിന്നും കേൾക്കുന്നത്. പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ ഉടുത്തിരുന്ന സാരികൾ അഴിച്ച് നൽകി ഒഴുക്കിൽപ്പെട്ടവരെ ഈ യുവതികൾ കരയ്ക്ക് എത്തിച്ചു. മൂന്ന് പേരാണ് പുഴയിൽ ഒഴുക്കിൽപെട്ടത്. അതിൽ രണ്ട് പേരെയാണ് ഈ യുവതികൾ രക്ഷിച്ചത്.
പൂർണിമ, പഞ്ചവതി എന്ന യുവതികളാണ് സാഹസീകമായി രണ്ട് ജീവനുകൾ രക്ഷിച്ചത്. റായ്പൂരിലെ ചിന്ദ്ബോഗ് ഗ്രാമത്തിലായിരുന്നു സംഭവം. ഈ യുവതികളുടെ ധൈര്യത്തെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ നിരവധിപ്പേർ എത്തിയിരുന്നു. മൂന്ന് യുവതികൾ ഒന്നിച്ച് കുളിയ്ക്കുന്നതിനും തുണി കഴുകുന്നതിനുമായി പുഴയിൽ എത്തിയതായിരുന്നു. എന്നാൽ വെള്ളത്തിൽ ഒഴുക്കിൽപ്പെട്ട യുവാക്കളെക്കണ്ട് ഒരാൾ ഈ വിവരം ഗ്രാമത്തിലുള്ളവരെ അറിയിക്കാൻ പോയപ്പോഴാണ് മറ്റ് യുവതികൾ സാരിത്തുമ്പ് നീട്ടി ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ചത്.
ഈ യുവതികളുടെ സമയോചിതമായ ഇടപെടലിനെയും ആത്മ ധൈര്യത്തേയും പ്രശംസിച്ച് നിരവധിപ്പേർ എത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് കനത്ത മഴയും വെള്ളപൊക്കവുമാണ്.
Story Highlights: women use sarees to rescue men