ഗ്യാലറിയ്ക്ക് പുറത്തും സ്റ്റാറാണ് ക്യാപ്റ്റൻ: ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള ഏഷ്യക്കാരിൽ ഒന്നാമനായി വീരാട് കോലി

August 26, 2020

ക്രിക്കറ്റ് ഗ്യാലറിയ്ക്ക് അപ്പുറവും ഏറെ ആരാധകരുള്ള താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കോലി. ഇൻസ്റ്റഗ്രാമിൽ 75 മില്യണിലധികം ഫോളോവേഴ്സ് ഉള്ള താരം ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള ഏഷ്യക്കാരിൽ ഒന്നാമനാണ്. 75.6 മില്യൺ ആളുകളാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന ആദ്യ നാല്പത് പേരുടെ പട്ടിക എടുത്താൽ അതിൽ പ്രത്യക്ഷപ്പെടുന്ന ഏക ഏഷ്യക്കാരൻ വീരാട് കോലി തന്നെയാണ്. ആദ്യ 40 പേരുടെ പട്ടികയിൽ 29 ആം സ്ഥാനമാണ് കോലിക്കുള്ളത്.

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള താരങ്ങളുടെ പട്ടിക നോക്കിയാൽ അതിൽ ഒന്നാമനായി ഉള്ളത് ക്രിസ്റ്റിയാനോ റൊണാൾഡോയാണ്. 238 മില്യൺ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. റൊണാൾഡോ, ലയണൽ മെസി, നെയ്മർ എന്നീ താരങ്ങൾക്ക് ശേഷം കായിക ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ളത് വീരാട് കോലിയ്ക്കാണ്. പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിൽ മൂന്നിലും കൂടി 150 മില്യൺ ഫോളോവേഴ്സ് ആണ് കോലിയ്ക്ക് ഉള്ളത്.

Read also: ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചിരിക്കുന്നു, എഴുതിവെച്ചില്ലെങ്കിൽ എല്ലാം നഷ്ടടപ്പെടുമെന്ന് തോന്നൽ; ആത്മകഥയിൽ പച്ചയായ ജീവിതവും സിനിമയും- സെയ്ഫ് അലി ഖാൻ

അതേസമയം ഇന്ത്യൻ പ്രിമിയർ ലീഗിൽ പങ്കെടുക്കുന്നതിനായി യുഎഇയിൽ എത്തിയിരിക്കുകയാണ് വീരാട് കോലി ഇപ്പോൾ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ക്യാപ്റ്റനാണ് വിരാട് കോലി. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ നടക്കുന്നത്. അബുദാബി, ദുബായ്, ഷാർജ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 53 ദിവസങ്ങൾക്കൊണ്ട് ആകെ 60 മത്സരങ്ങളാണ് ഉള്ളത്.

Story Highlights: kohli the most followed asian in instagram