‘കുഞ്ഞ് അമല പപ്പയെ ഒരുപാട് മിസ് ചെയ്യുന്നു’- വൈകാരികമായ കുറിപ്പുമായി അമല പോൾ

September 20, 2020

ലോക്ക് ഡൗൺ ദിനങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന തിരക്കിലാണ് അമല പോൾ. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിച്ചും പഴയ ഓർമ്മകൾ പങ്കുവെച്ചും അമല പോൾ തിരക്കിലാണ്. അച്ഛന്റെ പിറന്നാൾ ദിനത്തിൽ വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് താരം. ജനുവരിയിലായിരുന്നു അമലയുടെ അച്ഛൻ മരിച്ചത്.

‘ഞാനും ജിതുവും ഇപ്പോഴാണ് പപ്പയെ ഇത്രമാത്രം അടുത്തറിയുന്നത് . പപ്പയുടെ പിറന്നാൾ ദിനത്തിൽ എനിക്ക് രണ്ട് ആശംസകളുണ്ട്. ആദ്യം നിങ്ങൾ എവിടെയായിരുന്നാലും ഏത് രൂപത്തിലായാലും, ഞാനും അമ്മയും ജിത്തുവും നിങ്ങൾക്ക് സന്തോഷവും ആനന്ദവും സമാധാനവും നേരുന്നു. എനിക്ക് രണ്ടാമത്തെ ആഗ്രഹം, ജീവിതപാത മുറിച്ചുകടക്കുമ്പോൾ നിങ്ങളെ തിരിച്ചറിയാനുള്ള മാർഗ്ഗനിർദ്ദേശം നൽകണം എന്നതാണ്. എനിക്ക് പപ്പയോട് ചിലത് പറയാനുണ്ട്’. അമല കുറിക്കുന്നു. കുട്ടിക്കാലത്ത് കുടുംബത്തിനൊപ്പമെടുത്ത ചിത്രവും അമല പോൾ പങ്കുവയ്ക്കുന്നു.

‘കുഞ്ഞ് അമല പപ്പയെ ഒരുപാട് മിസ് ചെയ്യുന്നു. പപ്പയില്ലാതെ ഞങ്ങൾ ഒരിക്കലും ഒരു സമ്പൂർണ്ണ കുടുംബമായിരിക്കില്ല .. ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നു. ജന്മദിനാശംസകൾ പപ്പാ’- അമലയുടെ വാക്കുകൾ.

https://www.instagram.com/p/CFSEInoDua0/?utm_source=ig_web_copy_link

അതേസമയം, അമൽ പോൾ നായികയാകുന്ന രണ്ടു ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘അതോ അന്ത പറവൈ പോലെ’, ‘കഡാവർ’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് താരം. കഡാവർ ചിത്രീകരണം പൂർത്തിയായി തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്.

Read More: amala about her father