‘പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷൻ ചെയ്തു നോക്കുന്നത് നല്ലതാ’- അനുശ്രീയുടെ സ്ലേറ്റ് നൊസ്റ്റാൾജിയ
മലയാളികളുടെ പ്രിയനടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ അനുശ്രീ, ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ്. ലോക്ക് ഡൗൺ കാലത്ത് കമുകുംചേരിയിലെ വീട്ടിൽ ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി. നാടനും മോഡേണുമായ ഒട്ടേറെ ഫോട്ടോഷൂട്ടുകളിലൂടെ അനുശ്രീ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ, രസകരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം.
ഒരു സ്ലേറ്റിൽ മലയാള അക്ഷരമാല എഴിതിയതുമായി നിൽക്കുകയാണ് അനുശ്രീ. ‘അ ആ ഇ ഈ….പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷൻ ചെയ്തു നോക്കുന്നത് നല്ലതാ…. സ്ലേറ്റ് നൊസ്റ്റാൾജിയ’ എന്ന കുറിപ്പിനൊപ്പമാണ് അനുശ്രീ ചിത്രം പങ്കുവെച്ചത്. ഗ്രാമീണതയുടെ നൈർമല്യം കാത്തുസൂക്ഷിക്കുന്ന നടിയാണ് അനുശ്രീ. സിനിമകളിലും അനുശ്രീയെ അധികവും നടൻ വേഷത്തിൽ മാത്രമാണ് കണ്ടിട്ടുള്ളത്.
ലോക്ക് ഡൗൺ ദിനങ്ങളിൽ വിവിധ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ അനുശ്രീ ആഘോഷദിനങ്ങളൊന്നും മാറ്റിവെക്കാറില്ല. ശ്രീകൃഷ്ണജയന്തി ദിനത്തിൽ അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്.
വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.
Story highlights- anusree sharing funny photo