‘യഥാർത്ഥത്തിൽ ഞാൻ ഇങ്ങനെയാണ്’- സെൽഫി പങ്കുവെച്ച് ബാബു ആന്റണി

September 24, 2020

മലയാളികളുടെ പ്രിയതാരമായ ബാബു ആന്റണി ആരാധകർക്കായി തന്റെ പുത്തൻ ലുക്ക് പങ്കുവയ്ക്കുകയാണ്. താടിയും മുടിയും നീട്ടിയ ലുക്കിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെയാണ് ബാബു ആന്റണി പുറത്തുവിട്ടത്. യഥാർത്ഥത്തിൽ ഞാൻ ഇങ്ങനെയാണ് എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിഗ് വെച്ചാണ് പൊതുവെ ബാബു ആന്റണി പൊതുവേദികളിലും ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത്. പുതിയ ചിത്രത്തിൽ വിഗ്ഗില്ലാതെ യഥാർത്ഥ രൂപമാണ് താരം പങ്കുവെച്ചത്. അതുകൊണ്ടുതന്നെ ചിത്രവും അതിനുനൽകിയ അടിക്കുറിപ്പും ശ്രദ്ധ നേടുകയാണ്. ഇപ്പോൾ അമേരിക്കയിലെ ഹൂസ്റ്റണിലാണ് അദ്ദേഹം. വർഷങ്ങളായി ഇവിടെ സ്ഥിര താമസക്കാരനാണ് ബാബു ആന്റണി.

Read More: ബലാകോട്ട് വ്യോമാക്രമണത്തിന്റെ കഥ പറയുന്ന ചിത്രത്തിലൂടെ വിജയ് ദേവരക്കോണ്ട ബോളിവുഡിലേക്ക്

ആക്ഷന്‍ ഹീറോ റോളുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബാബു ആന്റണി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ നടന് ആരാധകരും ഏറെയാണ്. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയിരുന്നു ബാബു ആന്റണി. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ നായകനായി വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാര്‍’ എന്ന ചിത്രത്തിലാണ് ബാബു ആന്റണി നായകനാവുന്നത്.

Story highlights- babu antony latest selfie

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!