‘ആ പകലാണ് ഒരു നിത്യ നിദ്രയിലേക്ക് അവളുടെ ഉറക്കം തെന്നിമാറി എന്നറിഞ്ഞത്’; ഷാനിന്റെ ഓർമ്മയിൽ ജി വേണുഗോപാൽ

September 22, 2020

പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയെപോലെയാണ് മരണം എത്തുന്നത്. അത്തരത്തിൽ വളരെ അപ്രതീക്ഷിതമായി മരണം കവർന്നതാണ് ജോൺസൺ മാസ്റ്ററിന്റെ മകളും സംഗീത സംവിധായികയുമായ ഷാൻ ജോൺസനെ. ഇപ്പോഴിതാ ഷാൻ ജോൺസനൊപ്പമുള്ള ഓർമചിത്രങ്ങൾ പങ്കുവക്കുകയാണ് ഗായകൻ ജി വേണുഗോപാൽ. ചിത്രങ്ങൾക്കൊപ്പം ഷാനിനെക്കുറിച്ചുള്ള ഓർമ്മകുറിപ്പും വേണുഗോപൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

‘ദോഹയിൽ 2014 ൽ നടന്ന ജോൺസൺ സംഗീത നിശയിൽ നിന്നും. സന്തോഷവതിയായി ഷാൻ, അന്ന് അരങ്ങിലും, അണിയറക്ക് പിന്നിലും ഉണ്ട്. തിരുവനന്തപുരത്ത് അവൾ കമ്പോസ് ചെയ്തൊരു പാട്ടിൽ എൻ്റെ വോയിസ് റെക്കോർഡ് ചെയ്യാൻ അമ്മയോടൊപ്പം വരുമെന്ന് പറഞ്ഞ ദിവസം പകലാണ് ഒരു നിത്യ നിദ്രയിലേക്ക് അവളുടെ ഉറക്കം തെന്നിമാറി എന്നറിഞ്ഞത്.’ വേണുഗോപാൽ കുറിച്ചു.

Read also: കുടിയേറ്റ ജനതയുടെ കഥ പറയാൻ ‘1956 മധ്യതിരുവതാംകൂർ’, ചിത്രം ഒരുങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ

2016 ഫെബ്രുവരി 5–നാണ് ഷാനിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. 29 ആം വയസിലാണ് ഷാൻ മരണത്തിന് കീഴടങ്ങിയത്. ചെന്നൈയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാനിന്റെ അപ്രതീക്ഷിത മരണം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടറിഞ്ഞത്. ഈ മരണം ഉണ്ടാക്കിയ ഞെട്ടലിനെക്കുറിച്ച് ജി വേണുഗോപാൽ നേരത്തെയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ദോഹയിൽ 2014 ൽ നടന്ന ജോൺസൺ സംഗീത നിശയിൽ നിന്നും. സന്തോഷവതിയായി ഷാൻ, അന്ന് അരങ്ങിലും, അണിയറക്ക് പിന്നിലും ഉണ്ട്….

G Venugopal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 20, 2020

Story Highlights:g venugopal shares memories-of shan johnson