ചർമ്മ സംരക്ഷണത്തിന് വീട്ടിൽ പരീക്ഷിക്കാം ചില നാടൻ പൊടികൈകൾ
ചർമ്മ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാൻ എല്ലാവരും തയാറാണ്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന പല ചർമ്മ സംരക്ഷണ വസ്തുക്കളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും. അതേസമയം നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖത്തെ രോമവളര്‍ച്ച തടയുന്നതിനും, ചുണ്ടുകളിലെയും കാലുകളിലെയും വിണ്ടുകീറലും വരൾച്ചയും ഇല്ലാതാക്കുന്നതിനും, മുഖത്തെ ബ്ളാക്ക് ഹെഡ്സിനുമൊക്കെ ഒരു പരിഹാരമാണ് പഞ്ചസാര.
പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ മുഖത്തെ രോമവളര്‍ച്ച കുറയ്ക്കാനാകും. അതുപോലെ മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാനും അത്യുത്തമമാണ് ഈ മസാജ്.
Read also:‘അപ്പച്ചാ.. അപ്പച്ചന്റെ മൂത്ത മോള് ചായ കുടിക്കാൻ വിളിക്കണു’; രസകരമായ അനുഭവം പങ്കുവെച്ച് നടൻ സിദ്ദിഖ്
ചുണ്ടുകള്‍ക്ക് നിറം വരാനും വരണ്ട ചുണ്ടുകളെ മാറ്റി മനോഹരമാക്കാനും പഞ്ചസാര ചുണ്ടില്‍ തേക്കുന്നത് നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കുറച്ചു തുള്ളി ഒലിവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്തു മിനിട്ടിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്താല്‍, കാല്‍പ്പാദം നന്നായി മൃദുവാകും.
Story Highlights: Home made beauty tips