ഇതല്ല ഇതിനപ്പുറവും…. ഇങ്ങനെയായിരുന്നു ആ വൈറല്‍ പാര്‍ക്കിങ്: വീഡിയോ

September 8, 2020
Innova Parking Video By The Viral Driver Biju

കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ലോകത്തെവിടെ നിന്നുമുള്ള ദൃശ്യങ്ങള്‍ ഒരു വിരല്‍ത്തുമ്പിന് തൊട്ടരികെ ലഭിക്കുന്നതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നതും അല്‍പം കൗതുകം നിറയ്ക്കുന്ന ഒരു കാഴ്ചയാണ്.

ഒരു ചെറിയ സ്ലാബിന്റെ മുകളില്‍ നിന്നും ഇന്നോവ കാര്‍ പെര്‍ഫെക്ടായി റോഡിലേക്കിറക്കുന്നതാണ് വീഡിയോ. നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാത്തിടത്തു നിന്നാണ് ഡ്രൈവര്‍ അതിവിദഗ്ധമായി വാഹനം റോഡിലേക്കിറക്കിയത്. എന്നാല്‍ ഈ വാഹനം എങ്ങനെയാണ് പാര്‍ക്ക് ചെയ്തത് എന്നറിയാന്‍ നിരവധിപ്പേര്‍ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ പാര്‍ക്കിങ് വീഡിയോയും ശ്രദ്ധ നേടുന്നു. ആളുകളുടെ ആവശ്യപ്രകാരമാണ് ഡ്രൈവറായ ബിജു ഇത്തവണ വാഹനം പാര്‍ക്ക് ചെയ്തത്. നിരവധി പേര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. വയനാട് ജില്ലയിലെ പേര്യ ആലാറ്റില്‍ സ്വദേശി പി ജെ ബിജു ആണ് ഈ സാഹസിക ഡ്രൈവര്‍.

അതേസമയം ഫുട്പാത്തിനോട് ചേര്‍ന്നുള്ള ചെറിയ സ്ലാബില്‍ ഒരു ഇന്നോവ കൃത്യമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ആണ് സൈബര്‍ ഇടങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് ഫോട്ടോഷോപ്പ് ആയിരുന്നു എന്നാണ് പലരും കരുതിയത്. കാരണം ഇത്രേയും ചെറിയൊരു സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യണമെങ്കില്‍ ക്രെയിന്റെ സഹായം വേണമെന്നായിരുന്നു പലരും കമന്റ് ചെയ്തത്. എന്നാല്‍ ഫോട്ടോയ്ക്ക് പിന്നാലെ വീഡിയോ സമൂഹാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ അതിശയിച്ചിരിക്കുകയാണ് കാഴ്ചക്കാര്‍.

ഈ ഡ്രൈവര്‍ ആരാണെന്നോ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എവിടെ നിന്നാണെന്നോ വ്യക്തമല്ല. എന്നാല്‍ വളരെ നിസ്സാരമായാണ് ഡ്രൈവര്‍ വാഹനം തിരിച്ച് റോഡിലേക്ക് ഇറക്കുന്നത്. അപാര ഡ്രൈവിങ് ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നതും. അതേസമയം അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ മാത്രമല്ല പാര്‍ക്ക് ചെയ്യുമ്പോഴും വേണം കരുതലും ശ്രദ്ധയും.

Story highlights: Innova Parking Video By The Viral Driver Biju

പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഇന്നോവ പാലത്തിൽ പാർക്ക് ചെയ്യൽ കർമ്മം വിണ്ടും😆

Posted by Renith Ramakrishnan on Monday, 7 September 2020