ലോക്ക്ഡൗൺ കാലത്തെ തുന്നൽ; ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടി സന്ധ്യ

ലോക്ക്ഡൗൺ കാലത്ത് വിരസത മാറ്റാൻ വ്യത്യസ്തമായ വഴികൾ തേടി ഹിറ്റായ നിരവധി കലാകാരന്മാരെ ഇതിനോടകം സോഷ്യൽ മീഡിയ പരിചയപെടുത്തിക്കഴിഞ്ഞു. അത്തരത്തിൽ ലോക്ക്ഡൗൺ കാലത്തെ തുന്നലിലൂടെ ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ വ്യക്തിയാണ് സന്ധ്യ. കൊടുങ്ങലൂർ സ്വദേശിയായ സന്ധ്യ എംബിഎ യ്ക്ക് ശേഷം എച്ച് ആർ ആയി ജോലി നോക്കി വരുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട കംപ്യൂട്ടറിന് മുന്നിലെ ജീവിതം വിരസമായി തോന്നിയ സന്ധ്യ ക്രിയേറ്റീവ് ആയി എന്തെങ്കിലുമൊക്കെ ചെയ്യാൻ ആണ് ആഗ്രഹിച്ചത്.
അങ്ങനെ വിനോദത്തിനായി ബോട്ടിൽ ആർട്ട് ചെയ്തുതുടങ്ങി. സംഗതി ഹിറ്റായതോടെ വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ പരീക്ഷിക്കാം എന്ന നിലയിലായി സന്ധ്യയുടെ ചിന്ത. യുട്യൂബിൽ നോക്കി വ്യത്യസ്തമായ വീഡിയോകൾ സന്ധ്യ ചെയ്തു തുടങ്ങി. പിന്നീട് ചിത്ര തുന്നലിലൂടെ ആളുകളുടെ ഛായാ ചിത്രങ്ങളും വരച്ചു തുടങ്ങി. അങ്ങനെ കുറഞ്ഞ നാളുകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ട സന്ധ്യ ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇപ്പോൾ ഇടം നേടിയിരിക്കുകയാണ്.
അതേസമയം ഇത്തരം വർക്കുകൾക്ക് ഇപ്പോൾ ആവശ്യക്കാരും ഏറെയാണ്. മുംബൈ, ചെന്നൈ, ദുബായ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നെല്ലാം സന്ധ്യയുടെ വർക്കുകൾക്ക് ആവശ്യക്കാർ വരാറുണ്ട്.
Story Highlights: lockdown hobby reaches asia books of record