മമ്മൂട്ടിയോട് പരിഭവം പങ്കുവെച്ച പീലിക്ക് പിറന്നാൾ; സർപ്രൈസ് സമ്മാനങ്ങളുമായി മമ്മൂട്ടി- വീഡിയോ

September 12, 2020

മമ്മൂട്ടിയുടെ ജന്മദിനത്തിന് ക്ഷണിച്ചില്ലെന്ന് പരിഭവം പങ്കുവെച്ച് കരഞ്ഞ പീലിമോൾക്ക് ഇന്ന് പിറന്നാളാണ്. സങ്കടവും കരച്ചിലുമൊക്കെ മാറ്റിവെച്ച് പിറന്നാൾ ആഘോഷിക്കുന്ന പീലിമോളെ തേടി മമ്മൂട്ടിയുടെ സർപ്രൈസ് സമ്മാനങ്ങളെത്തി. സമ്മാനങ്ങൾക്ക് പുറമെ മനോഹരമായൊരു കേക്കും മമ്മൂട്ടി പീലിക്കായി സമ്മാനിച്ചു.

പിറന്നാളിന് ഉടുപ്പും കേക്കുമായി എറണാകുളത്തുനിന്നും രണ്ടുപേരെത്തിയപ്പോൾ അത് സാക്ഷാൽ മമ്മൂട്ടിയുടെ സമ്മാനങ്ങളാണെന്നു പീലി അറിഞ്ഞില്ല. ‘ഹാപ്പി ബർത്തഡേ പീലിമോൾ, വിത്ത് ലൗ മമ്മൂട്ടി’ എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. പീലിക്ക് മാത്രമല്ല, കുടുംബത്തിനും സർപ്രൈസ് ആയിരുന്നു ഈ പിറന്നാൾ സമ്മാനം.

വീട്ടിൽ കരുതിയിരുന്ന കേക്ക് മാറ്റിവെച്ച് മമ്മൂട്ടിയുടെ സർപ്രൈസ് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു പീലിയും കുടുംബവും. അവിടെയും സർപ്രൈസ് അവസാനിച്ചില്ല. കേക്ക് മരിച്ചതിനു പിന്നാലെ മമ്മൂട്ടി വീഡിയോ കോളിൽ എത്തി. വീഡിയോ കേളിലൂടെയും പീലിക്ക് പിറന്നാൾ ആശംസിച്ചു താരം.

മമ്മുക്കയുടെ സർപ്രൈസ് സമ്മാനങ്ങളുമായി പീലികുട്ടിയുടെ വീട്ടിൽനിന്നും ലൈവ് 🥰!! ഇന്ന് മോളുടെ ബർത്ഡേയ് ആണ് കേട്ടോ

Robert (Jins) ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಸೆಪ್ಟೆಂಬರ್ 11, 2020

കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനർ ബെൻ ജോൺസൺ പ്രത്യേകം നെയ്ത ഉടുപ്പാണ് പീലിക്ക് സമ്മാനമായി മമ്മൂട്ടി നൽകിയത്. പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയാണ് രണ്ടുപേർ സമ്മാനം കൈമാറിയത്. സെപ്റ്റംബർ ഏഴിനായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. അന്ന് ജോലി കഴിഞ്ഞെത്തിയ അച്ഛനും അമ്മയും മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതാണെന്ന് കരുതി തന്നെ മാത്രം വിളിച്ചില്ല എന്ന് പറഞ്ഞ് പരിഭവം പങ്കുവയ്ക്കുകയായിരുന്നു പീലി.

Story highlights- mammootty’s birthday gift to peeli