മിയയ്ക്ക് ഇന്ന് മിന്നുകെട്ട്- അശ്വിന്റെ കൈപിടിക്കാൻ ഒരുങ്ങി പ്രിയതാരം

September 12, 2020

മലയാളികളുടെ പ്രിയനടി മിയ ജോർജിന് ഇന്ന് മിന്നുകെട്ട്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ച് ഉച്ചക്ക് ശേഷം 2. 30നാണ് വിവാഹം. ബിസിനസ്സുകാരനായ അശ്വിനാണ് മിയയുടെ വരൻ. വൈകിട്ട് ആറു മണിക്കാണ് റിസപ്ഷൻ നടക്കുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വളരെ ചുരുക്കം ആളുകളാണ് മിയയുടെ വിവാഹ നിശ്ചയത്തിനും മനസമ്മതത്തിനും പങ്കെടുത്തത്. വിവാഹത്തിനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളെയും മാത്രമാണ് പങ്കെടുക്കുക. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാല തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

https://www.instagram.com/p/CFAIH_ngYVX/?utm_source=ig_web_copy_link

Read More: മിയയ്ക്ക് സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബ്രൈഡൽ ഷവർ പാർട്ടി; ശ്രദ്ധനേടി വീഡിയോ

കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം നടന്നത്. സഹോദരിയും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ സർപ്രൈസ് ബ്രൈഡൽ ഷവർ പാർട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. കല്യാണ തലേന്ന് നടന്ന മധുരം വെപ്പ് ചടങ്ങിന് ഒരുങ്ങിയ മിയയുടെ ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

Story highlights- miya george wedding