മിയയുടെ മൊറോക്കൻ സ്റ്റൈൽ വെഡിങ്ങ് ലുക്കിന്റെ പ്രത്യേകതകൾ

September 13, 2020

മിയയുടെ വിവാഹ ഗൗണാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. മൊറോക്കൻ സ്റ്റൈലിലാണ് മിയ വിവാഹത്തിന് ഒരുങ്ങിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജീനയാണ് വേറിട്ട ലുക്കിൽ മിയയെ ഒരുക്കിയത്. വൃത്തിയുള്ളതും ലളിതവുമായ ഒരു രൂപമായിരുന്നു മിയക്ക് ആവശ്യം. അതുകൊണ്ടുതന്നെ കണ്ണുകൾക്കാണ് പ്രാധാന്യം നൽകിയത്. ‌ ഒരു സോഫ്റ്റ്-ഫോക്കസ് മേക്കപ്പ് ലുക്ക് ആണ് ജീന മിയക്ക് നൽകിയത്. കണ്ണുകൾക്ക് തവിട്ടും, റോസ് ഗോൾഡ് ഷേഡുകളും നൽകി. ന്യൂഡ് ലിപ്സ്റ്റിക്കാണ് മേക്കപ്പിന് ഉപയോഗിച്ചത്.

കഴുത്ത് പൂർണ്ണമായും മൂടി ഇരിക്കുന്നതിനാൽ നെക്‌ളേസ്‌ ഒന്നും വസ്ത്രത്തിന് ചേരില്ലായിരുന്നു. അതുകൊണ്ട് ഒരു ഡയമണ്ട് നെക്ക് പീസാണ് മുടിയിൽ നൽകിയിരിക്കുന്നത്. പൂർണമായും ശിരോവസ്ത്രം ഉപയോഗിച്ച് മുടി മറയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ട്‌ മുൻഭാഗത്തെ മുടി അലകൾ പോലെ വെറുതെയിടുകയായിരുന്നു.

https://www.instagram.com/p/CFFG_qFJQqg/?utm_source=ig_web_copy_link

 എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹം. ബിസിനസ്സുകാരനായ അശ്വിൻ ഫിലിപ്പ് ആണ് മിയയെ വിവാഹം ചെയ്തത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വളരെ ചുരുക്കം ആളുകളാണ് മിയയുടെ മനസമ്മതത്തിനും വിവാഹത്തിനും പങ്കെടുത്തത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാല തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

Story highlights- miya george wedding look