നടി മിയ ജോർജ് വിവാഹിതയായി- വീഡിയോ
										
										
										
											September 12, 2020										
									
								
								നടി മിയ ജോർജ് വിവാഹിതയായി. ബിസിനസുകാരനായ അശ്വിനാണ് മിയയെ മിന്നുകെട്ടിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടന്നത്.
എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാല തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ. മിയയുടെ അമ്മ മാട്രിമോണി സൈറ്റ് വഴിയാണ് അശ്വിനെ കണ്ടെത്തിയത്. മനസമ്മത ചടങ്ങും മധുരം വെപ്പും ബ്രൈഡൽ ഷവറുമെല്ലാം വളരെ ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് നടന്നത്. വൈകിട്ട് ആറുമണിക്കാന് വിവാഹ സൽക്കാരം.
Story highlights- miya george wedding video






