‘ആരാണ് പറഞ്ഞത് ഒട്ടക സവാരി എളുപ്പമാണെന്ന്?’- രസകരമായ ചിത്രം പങ്കുവെച്ച് നദിയ മൊയ്‌തു

September 11, 2020

മലയാളികളുടെ മനസിൽ വലിയ കൂളിംഗ് ഗ്ലാസും ട്രെൻഡി വേഷങ്ങളുമണിഞ്ഞ് വന്ന പഴയ ഗേളിയാണ് ഇന്നും നദിയ മൊയ്തു. ഒരു കാലത്ത് മലയാള സിനിമയിലെ സ്റ്റൈൽ ഐക്കണായിരുന്ന നദിയ കുടുംബ ജീവിതത്തിലേക്ക് ചേക്കേറിയെങ്കിലും ഇടവേളകളിൽ സിനിമയിലേക്ക് മടങ്ങിയെത്താറുണ്ട്. മലയാളത്തിലും തമിഴിലും സജീവമായ നദിയ സമൂഹമാധ്യമങ്ങളുടെയും പ്രിയ താരമാണ്. തന്റെ ഒട്ടക സവാരിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്.

താർ മരുഭൂമിയിലെ മണൽപ്പരപ്പിൽ ഒട്ടക സവാരി നടത്തുകയാണ് നദിയ. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ പോയപ്പോൾ പകർത്തിയ പഴയൊരു ചിത്രമാണിത്. ‘ആരാണ് പറഞ്ഞത് ഒട്ടക സവാരി എളുപ്പമാണെന്ന്?’ എന്ന രസകരമായ ക്യാപ്ഷനും താരം ചിത്രത്തിന് നൽകിയിട്ടുണ്ട്. ഇപ്പോൾ താഴെ വീഴുമെന്ന ഭയത്തോടെയുള്ള നദിയ മൊയ്തുവിന്റെ ഒട്ടക സവാരിയുടെ ചിത്രം ആരിലും ചിരി പടർത്തും. ത്രോബാക്ക്‌ എന്ന ഹാഷ്ടാഗിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read More: ജെന്റിൽമാന് ബ്രഹ്‌മാണ്ഡ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിർമാതാവ് കെ ടി കുഞ്ഞുമോൻ

എൺപതുകളിലെ മലയാള സിനിമയുടെ പ്രിയ നായികയായിരുന്നു നദിയ മൊയ്തു. പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം എം കുമരൻ, സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് തിരികെയെത്തിയത്. മലയാളത്തിൽ മോഹൻലാലിനൊപ്പം നീരാളി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സമൂഹമാധ്യമങ്ങളിൽ അടുത്തിടെയാണ് നദിയ സജീവമായത്. യാത്രാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പഴയ സിനിമാ ഓർമ്മകളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Story highlights- nadiya throwback photo