കൊച്ചിയില്‍ ഓണമാഘോഷിച്ച് നയന്‍താരയും വിഘ്‌നേഷും; ചിത്രങ്ങള്‍

September 1, 2020
Nayanthara Vignesh Shivan Onam celebrations in Kochi

തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താര പ്രണയജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടേയും പ്രണയചിത്രങ്ങളും സൗഹൃദവിശേഷങ്ങളുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താര ജോഡികളുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

കൊച്ചിയില്‍ നയന്‍താരയുടെ വീട്ടില്‍ വെച്ചായിരുന്നു ഓണാഘോഷം. താരത്തിന്റെ അമ്മയേയും ചിത്രങ്ങളില്‍ കാണാം. വിഘ്‌നേഷ് ആണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘എപ്പോഴും സന്തോഷമായിരിക്കാന്‍ നമുക്ക് കാരണങ്ങള്‍ കണ്ടെത്താം. അതിനൊപ്പം പ്രതീക്ഷയും ചേര്‍ക്കാം. മഹാമാരിയുടെ ഈ സമയത്തും എല്ലാവരുടെ മുഖത്തും പുഞ്ചിരി എത്തിക്കാന്‍ അതാണ് മാര്‍ഗം.’ ചിത്രത്തിനൊപ്പം വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read more: ഓണപ്പൊലിമയില്‍ ‘വാതിക്കല് വെള്ളരിപ്രാവായ്’ അഹാന: നൃത്തവീഡിയോ

അതേസമയം നയന്‍താരുയടേയും വിഘ്‌നേഷിന്റെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അടുത്തിടെ വിഘ്‌നേഷ് നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. ‘ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രൊഫഷണലായ ഒരുപാട് കാര്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. ഇപ്പോഴുള്ള അവസ്ഥയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.’ വിഘ്‌നേഷ് പറഞ്ഞു.

Story highlights: Nayanthara Vignesh Shivan Onam celebrations in Kochi