മഴയത്ത് സ്ലാബിനടിയിൽ കുടുങ്ങിയ നായക്കുട്ടിയ്ക്ക് രക്ഷകനായി പൊലീസുകാരൻ, സ്നേഹ വീഡിയോ
സ്‌നേഹാര്‍ദ്രമായ സമീപനങ്ങള്‍ക്കൊണ്ട് പലപ്പോഴും പൊലീസുകാരും സമൂഹ മാധ്യമങ്ങളില്‍ താരമാകാറുണ്ട്. ഇത്തരത്തില്‍ ഒരു പൊലീസുകാരൻ കാണിച്ച സഹജീവി സ്നേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മഴയത്ത് സ്ലാബിനടിയിൽ കുടുങ്ങിയ ഒരു നായക്കുട്ടിയെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. നിരവധിപ്പേരാണ് ഈ ഉദ്യോഗസ്ഥന്റെ സഹജീവി സ്നേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തു കഴിഞ്ഞു. ‘കാഴ്ചക്കാരായി ഞങ്ങൾ മാറി നിൽക്കില്ല.. ഒപ്പമുണ്ടാകും’ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ വൈറലായതോടെ മികച്ച പ്രതികരണങ്ങളാണ് ഈ ഉദ്യോഗസ്ഥനെ തേടിയെത്തുന്നത്. ചൂടും മഴയും ഒന്നും വകവയ്ക്കാതെ കർമ്മനിരതരായിരിക്കുന്ന പൊലീസുകാരെ അഭിന്ദിച്ചും നിരവധി കമന്റുകൾ എത്തുന്നുണ്ട്.
ഇത്തരത്തിൽ സഹജീവി സ്നേഹത്തിന്റെ നിരവധി വീഡിയോകൾ സൈബർ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ മക്കള്‍ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥരും തെരുവോരങ്ങളിലൂടെ അലഞ്ഞുനടന്ന ഒരു വയോധികനെ പരിചരിക്കുന്ന പൊലീസുകാരന്റെ ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസുകാരുടെ ഈ സമീപനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
Story Highlights: Police saves dog life