പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായ് ഡബിള്‍ റോളിലെന്ന് റിപ്പോര്‍ട്ടുകള്‍

September 4, 2020
Ponniyin Selvan shooting to resume in Srilanka

കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ നിശ്ചലമാണെങ്കിലും സിനിമാ വിശേഷങ്ങള്‍ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. മണിരത്‌നം സംവിധാനം നിര്‍വഹിക്കുന്ന പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയന്‍ സെല്‍വന്‍ എന്ന കൃതിയെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്.

സിനിമയില്‍ ഐശ്വര്യ റായ് ഡബിള്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ച സിനിമയുടെ ഷൂട്ടിങ് ശ്രീലങ്കയില്‍ പുനരാരംഭിക്കും എന്നും സൂചനയുണ്ട്. തായ്‌ലന്‍ഡില്‍ ആയിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്.

ഐശ്വര്യ റായ്ക്ക് ഒപ്പംതന്നെ തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. മണിരത്തനവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതമാന്ത്രികന്‍ എആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രവി വര്‍മന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

Story highlights: Ponniyin Selvan shooting to resume in Srilanka