രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി സ്‌പോര്‍ട്‌സ് സിനിമ; ‘ഖോ ഖോ’ ഒരങ്ങുന്നു

September 11, 2020
Rajisha Vijayan In Sports Movie Kho Kho

കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്ര താരമാണ് രജിഷ വിജയന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്ര ഒരുങ്ങുന്നു. ഖോ ഖോ എന്നാണ് ചിത്രത്തിന്റെ പേര്. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാഹുല്‍ റിജി നായരാണ് ഖോ ഖോയുടെ സംവിധാനം. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ടോബിന്‍ തോമസ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

അതേസമയം സ്‌പോര്‍ട്‌സ് താരത്തിന്റെ വേഷത്തിലാണ് ഖോ ഖോയില്‍ രജിഷ വിജയന്‍ എത്തുന്നത്. സിനിമയുടെ പ്രമേയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. സിദ്ധാര്‍ത്ഥ് പ്രദാപ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന സ്‌പോര്‍ട്‌സ് ചിത്രവും മികച്ച സ്വീകാര്യത നേടിയിരുന്നു. ഒരു സമ്പൂര്‍ണ്ണ സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തിയത്.

Story highlights: Rajisha Vijayan In Sports Movie Kho Kho