‘ആല്‍’-ക്കഹോളിക്; ആലിന്‍ ചുവട്ടില്‍ നിന്നും രസികന്‍ ചിത്രവുമായി രമേഷ് പിഷാരടി

September 28, 2020
Ramesh Pisharodi Instagram Photo With Viral Caption

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേഷ് പിഷാരടി പങ്കുവെച്ച ഒരു ചിത്രം.

ആലിന്‍ ചുവട്ടില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് കൂടുതല്‍ രസകരം. ‘ആല്‍ ക്കഹോളിക്’ എന്നാണ് രമേഷ് പിഷാരടി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. മിക്കപ്പോഴും സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താരം രസകരങ്ങളായ അടിക്കുറിപ്പുകളാണ് നല്‍കാറുള്ളതും.

Read more: ഇതാണ് ക്രിക്കറ്റില്‍ സച്ചിന്‍ കണ്ട ഏറ്റവും മികച്ച സേവ്; വീഡിയോ

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

https://www.instagram.com/p/CFpmbu2HaKq/?utm_source=ig_web_copy_link

Story highlights: Ramesh Pisharodi Instagram Photo With Viral Caption