അന്നും ഇന്നും ക്യൂട്ടാണ്; കുട്ടിക്കാല ചിത്രം പങ്കുവെച്ച് പ്രിയനടൻ

September 13, 2020

ബോളിവുഡിലെ ചുറുചുറുക്കുള്ള നായകനാണ് രൺവീർ സിംഗ്. സമൂഹമാധ്യമങ്ങളിൽ സജീവമായ രൺവീർ പങ്കുവെച്ച കുട്ടിക്കാല ചിത്രവും ആരാധകർ ഏറ്റെടുക്കുകയാണ്. തീരെ ചെറുപ്പത്തിലുള്ള ചിത്രമാണെങ്കിലും അന്നും ക്യാമറയ്‌ക്ക് മുന്നിൽ സ്റ്റൈലൻ പോസുകളിലാണ് താരം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രം പങ്കിട്ടത്.

ലോക്ക് ഡൗൺ സമയത്ത് നിരവധി ചിത്രങ്ങൾ രൺവീർ സിംഗ് പങ്കുവെച്ചിരുന്നു. ഭാര്യയും നടിയുമായ ദീപിക പദുകോണിനൊപ്പം ഷൂട്ടിംഗ് തിരക്കുകളില്ലാതെ സമയം ചിലവഴിക്കുന്ന സന്തോഷവും താരം പങ്കുവെച്ചിരുന്നു. അതേസമയം, സിദ്ധാർഥ് ചതുർവേദിക്കൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി നീണ്ട ഇടവേളയ്ക്ക് ശേഷം ദീപിക ഗോവയിലേക്ക് മടങ്ങിയിരിക്കുകയാണ്.

https://www.instagram.com/p/CFAbM1mhbMZ/?utm_source=ig_web_copy_link

രൺ‌വീറിന്റെ ’83’ എന്ന സ്പോർട്സ് സിനിമ 2020 ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കവേയാണ് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനുപുറമെ, അക്ഷയ് കുമാറിന്റെ ‘സൂര്യവംശി’ എന്ന സിനിമയിൽ രൺവീർ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കരൺ കപൂർ ഖാൻ, വിക്കി കൗശൽ, ആലിയ ഭട്ട്, ജാൻ‌വി കപൂർ, അനിൽ കപൂർ എന്നിവർ അഭിനയിക്കുന്ന കരൺ ജോഹറിന്റെ ‘തക്ത്’ എന്ന ചിത്രത്തിലും രൺവീർ സിംഗ് വേഷമിടുന്നുണ്ട്.

Story highlights- ranveer singh sharing his childhood photo