സംഗീതാസ്വാദകരുടെ ഹൃദയം തൊട്ട് ജയശ്രീ ശിവദാസിന്‍റെ ‘ഋത്വ’

September 28, 2020
Rithwa Music Video by Jayashree Sivadhas

ബാലതാരമായി വെള്ളിത്തിരയിലെത്തി തന്റേതായ ഇടം നേടിയ താരമാണ് ജയശ്രീ ശിവദാസ്. താരം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. ‘ഒരിടത്തൊരു പുഴയുണ്ട്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് ജയശ്രീ. തുടര്‍ന്ന് ‘ഭ്രമരം’, ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായി. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ എന്‍സിസി യൂണിഫോമില്‍ സല്യൂട്ട് ചെയ്യുന്ന ആ മിടുക്കിയെ മലയാളികള്‍ നേരത്തെ ഹൃദയത്തിലേറ്റിയതാണ്.

അഭിനയത്തിനുപുറമെ ഋത്വ എന്ന മ്യൂസിക് ഷോര്‍ട് ഫിലിമിലൂടെ സംവിധാന രംഗത്തേക്കും ചുവടുവെച്ചിരിക്കുയാണ് ജയശ്രീ. ഋത്വ എന്ന സംഗീതാവിഷ്‌കാരം ആസ്വാദകരുടെ ശ്രദ്ധ നേടിത്തുടങ്ങി. ജയസൂര്യ, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, നിവിന്‍ പോളി, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, റിമ കല്ലിങ്കല്‍, മധു സി നാരായണ്‍, സുരഭി ലക്ഷ്മി, എബ്രിഡ് ഷൈന്‍ തുടങ്ങി നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ ഋത്വ എന്ന മ്യൂസിക്കല്‍ ഷോര്‍ട്ട്ഫിലിം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Read more: ധീരതയ്ക്ക് ഗോള്‍ഡ് മെഡല്‍ നേടിയ എലി; റിയല്‍ സൂപ്പര്‍ ഹീറോ

ജയശ്രീ ശിവദാസ്, ആനന്ദ് റോഷന്‍ എന്നിവരാണ് സംഗീതാവിഷ്‌കാരത്തില്‍ അഭിനയിച്ചിരിക്കുന്നത്. ശ്രുതി നമ്പൂതിരി ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നു. സുദീപ് പലനാട് ആണ് സംഗീത സംവിധാനം. സുദീപും ദീപ പലനാടും ചേര്‍ന്നാണ് ആലാപനം. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഋത്വ എന്ന സംഗീതാവിഷ്‌കാരം.

Story highlights: Rithwa Music Video by Jayashree Sivadhas