‘മാടു മേയ്ക്കും കണ്ണേ നീ..’- വീട്ടിലെ കണ്ണനൊപ്പം ചുവടുവെച്ച് ശരണ്യ മോഹൻ

September 10, 2020

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കുട്ടികളെ കൃഷ്ണവേഷമണിയിക്കുന്ന തിരക്കിലാണ് അമ്മമാർ. ശോഭായാത്രയോ ആഘോഷങ്ങളോ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങൾ നിറയെ കുഞ്ഞുകൃഷ്ണന്മാർ നിറയുകയാണ്. നടി അനുശ്രീ രാധാ മാധവ പ്രണയം ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചാണ് ആശംസ അറിയിച്ചത്. പൃഥ്വിരാജ് മകൾ അലംകൃത വരച്ച കൃഷണറെ ചിത്രമാണ് പങ്കുവെച്ചത്. എന്നാൽ, നടി ശരണ്യ മോഹന്റെ ശ്രീകൃഷ്ണ ജയന്തി ആശംസ അല്പം വേറിട്ടതാണ്.

https://www.instagram.com/p/CE87KWTnFlu/?utm_source=ig_web_copy_link

മകനൊപ്പം നൃത്തം ചെയ്താണ് താരം ആശംസ അറിയിക്കുന്നത്. ‘മാടു മേയ്ക്കും കണ്ണേ നീ..’എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് ശരണ്യ. ഒപ്പം മകൻ അനന്തപദ്മനാഭനുമുണ്ട്. വിവാഹശേഷം സിനിമയിൽ നിന്നും മാറിനിന്നെങ്കിലും നൃത്ത വേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് ശരണ്യ.

Read More: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാധയായി അനുശ്രീ; മനോഹര ചിത്രങ്ങൾ

ഡോക്ടർ അരവിന്ദിനെയാണ് ശരണ്യ വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്. അനന്തപദ്മനാഭനും, അന്നപൂർണ്ണയും. മക്കളുടെ രസകരമായ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ശരണ്യയെ പോലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭർത്താവ് അരവിന്ദ്. മലയാളത്തിലും തമിഴിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു ശരണ്യ മോഹൻ. തമിഴ് ചിത്രമായ യാരടി നീ മോഹിനി, ഒരു നാൾ ഒരു കനവ് എന്നീ ചിത്രങ്ങളാണ് ശരണ്യയെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്.

Story highlights- saranya mohan dance