സൺറൈസേഴ്‌സിനെ വീഴ്ത്താൻ ഡൽഹിക്ക് മുന്നിൽ 163 റൺസ് വിജയലക്ഷ്യം

September 29, 2020

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി.

48 പന്തിൽ 53 റൺസെടുത്ത ബെയര്‍സ്റ്റോയാണ് സൺറൈസേഴ്സിന്റെ ടോപ് സ്‌കോറർ. വില്യംസൻ 26 പന്തിൽ 41 റൺസെടുത്ത് പുറത്തായി. 33 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 45 റൺസുമായാണ് വാർണർ പുറത്തായത്. വാർണറെ പുറത്താക്കി അമിത് മിശ്രയാണ് ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നാലെയെത്തിയ മനീഷ് പാണ്ഡെ നിരാശപ്പെടുത്തിയെങ്കിലും നാലാമതായി എത്തിയ വില്യാംസണ്‍, ബെയര്‍സ്റ്റോയുമൊത്ത് സൺറൈസേഴ്സിനെ മികച്ച സ്കോറിലേക്ക് ഉയർത്തി. ഡല്‍ഹിക്കായി റബാദാ നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അമിത് മിശ്ര 35 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. ഡൽഹിക്ക് മുന്നിൽ 163 റൺസാണ് വിജയലക്ഷ്യം ഉയർത്തിയിരിക്കുന്നത്. ജയിക്കാൻ 51 ബോളിൽ 101 റൺസാണ് നിലവിൽ ഡൽഹിക്ക് ആവശ്യം.

Story highlights-sunrisers hyderabad v/s delhi capitals