പ്രണയപൂർവ്വം പ്രിയതമനൊപ്പം- മനോഹര ചിത്രം പങ്കുവെച്ച് സുപ്രിയ
മലയാളികളുടെ പ്രിയ താരജോഡിയാണ് സുപ്രിയയും പൃഥ്വിരാജും. പരസ്പരം താങ്ങും തണലും പകർന്ന് ഒൻപതുവർഷം പിന്നിടുകയാണ് ഇവരുടെ ജീവിതയാത്ര. പൃഥ്വിരാജിനൊപ്പം തന്നെ സിനിമാ ലോകത്ത് പ്രസിദ്ധയാണ് സുപ്രിയയും. മാത്രമല്ല, പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ നിർമാണ രംഗത്തേക്കും സുപ്രിയ ചുവടുവെച്ചുകഴിഞ്ഞു. പൃഥ്വിരാജിന്റെ സിനിമകളുടെയും മകൾ അലംകൃതയുടെയും വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് സുപ്രിയ. ഇപ്പോഴിതാ, പ്രിയതമനൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ.
‘ഇഷ്ടം’ എന്ന് മാത്രം അടിക്കുറിപ്പ് നൽകിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയെ ചേർത്തുപിടിച്ച് ബാൽക്കണിയിൽ നിൽക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണിത്. നിരവധി ആരാധകർ ചിത്രത്തിന് മനോഹരമായ കമന്റുകളുമായി എത്തി.
സെപ്റ്റംബർ എട്ടിനായിരുന്നു സുപ്രിയ- പൃഥ്വിരാജ് ദമ്പതികളുടെ മകൾ അലംകൃതയുടെ ജന്മദിനം. അന്ന് മകൾക്ക് ഹൃദ്യമായ ആശംസകൾ അറിയിച്ച് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അതേസമയം, സിനിമയിൽ തിരക്കേറുകയാണ് പൃഥ്വിരാജിന്. സംവിധായകനായും നിർമാതാവായും നായകനായുമെല്ലാം തിരക്കിലാണ് താരം. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംമ്പുരാന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ് പൃഥ്വിരാജ്. ആടുജിവിതം, കാളിയൻ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ തയ്യാറെടുക്കുകയാണ്.
Story highlights- supriya menon shares photo with prithviraj