മുഖം തിളങ്ങാൻ തക്കാളി കൊണ്ടൊരു ഫേസ് പായ്ക്ക് തയ്യാറാക്കാം
മുഖം തിളക്കത്തോടെയിരിക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. അതുകൊണ്ടുതന്നെ പ്രതിമാസം ആയിരക്കണക്കിന് രൂപ സൗന്ദര്യ വർധക വസ്തുക്കൾക്കായി ചിലവഴിക്കുന്നവരാണ് അധികവും. അടുക്കളയിൽ തന്നെ മുഖസൗന്ദര്യത്തിന്റെ മികച്ച കൂട്ടുകൾ ഉള്ളപ്പോൾ എല്ലാമാസവും ബ്യൂട്ടി പാർലറിൽ പണം നഷ്ടമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയെ വേണ്ട. എല്ലാ അടുക്കളയിലുമുള്ള ഒന്നാണ് തക്കാളി. മുഖം പരിപാലിക്കാൻ ഒരു ടൊമാറ്റോ ഫേസ് പായ്ക്ക് തയ്യാറാക്കുന്നത് വളരെ എളുപ്പവുമാണ്.
നിരവധി ചർമ്മ അണുബാധകൾക്കും പ്രശ്നങ്ങൾക്കും സ്വാഭാവികവും മികച്ചതുമായ പരിഹാരമാണ് തക്കാളി ഫേസ് പായ്ക്ക്. വേനൽക്കാലത്താണ് ഈ പ്രശ്നങ്ങൾ കൂടുതലും. ടൊമാറ്റോ ഫേസ് പായ്ക്കിന്റെ ഗുണങ്ങൾ ഇതൊക്കെയാണ്;
മുഖക്കുരുവിന്റെ സുഷിരങ്ങൾ ചുരുക്കുക, മുഖക്കുരുവിനെതിരെ പോരാടുക.ചർമ്മത്തെ ശുദ്ധീകരിക്കുകയും അഴുക്കുകൾ പുറംതള്ളുകയും ചെയ്യുന്നു.മൃത ചർമ്മ കോശങ്ങൾ നീക്കംചെയ്യുന്നു. ബ്ലാക്ക്ഹെഡ് നീക്കംചെയ്യുന്നു. എണ്ണമയം കുറയ്ക്കുന്നു. വെയിലേറ്റ കരുവാളിപ്പ് നീക്കം ചെയ്യുന്നു. ചർമ്മത്തിന് തിളക്കം നൽകുന്നു തുടങ്ങി നിരവധി ഗുണങ്ങൾ താക്കളിക്കുണ്ട്.
വിറ്റാമിൻ എ, സി, ഇ, ബി-വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് എന്നിവയാണ് തക്കാളിയുടെ അടിസ്ഥാന ഗുണങ്ങൾ. ആരോഗ്യകരമായ ചർമ്മത്തിന് ആവശ്യമായ ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞതാണ് തക്കാളി.
തക്കാളി വെറുതെ മുഖത്ത് പുരട്ടുന്നത് തന്നെ വളരെ മികച്ച ഫലം നൽകും. 1 തക്കാളി,1 ടീസ്പൂൺ തേൻ,
1 ടീസ്പൂൺ ഒലിവ് ഓയിൽ, 1 ടീസ്പൂൺ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി മുഖം, കഴുത്ത്, നെറ്റി, തോളുകൾ എന്നിവിടങ്ങളിൽ പുരട്ടണം. പത്തുമിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും പകുതി തക്കാളിയും കൊണ്ട് മറ്റൊരു ഫേസ് പായ്ക്ക് തയ്യാറാക്കാം.
പകുതി തക്കാളി എടുത്ത് മിശ്രിതമാക്കുക. അതിൽ ബേക്കിംഗ് സോഡ ചേർക്കുക. ചർമ്മത്തിൽ ഒരു നേർത്ത പാളി പോലെ ഇടുക. ഏകദേശം 15 മിനിറ്റ് നേരത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.