‘പാവപ്പെട്ടവന്റെ ഓറഞ്ച്’; തക്കാളിയുടെ ഉത്ഭവവും ഗുണങ്ങളും അറിയാം

December 5, 2023

നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറികളിലൊന്നാണല്ലോ തക്കാളി. ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും തക്കാളി ചേര്‍ക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ നമുക്കിടയില്‍ സുപരിചിതമായ തക്കാളി ഏത് നാട്ടുകാരനാണെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍. യഥാര്‍ഥത്തില്‍ തക്കാളിയുടെ സ്വദേശം അങ്ങ് അമേരിക്കയാണ്. ( Health benefits and Origin of Tomato eating )

അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മെക്‌സിക്കോ മുതല്‍ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം. ചരിത്രാതീതകാലം മുതല്‍ ഈ വന്‍കരകളിലെ ആദിവാസി വിഭാഗങ്ങള്‍ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രകാരന്‍മാരാണ് പറയുന്നത്. 16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്‌പെയിനില്‍ എത്തിയ സഞ്ചാരികള്‍ വഴിയാണ് തക്കാളി യൂറോപ്പിലെത്തുന്നത്. എന്നാല്‍ പോര്‍ച്ചൂഗീസുകാരാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

‘പാവപ്പെട്ടവന്റെ ഓറഞ്ച്’ എന്ന പേരില്‍ അറിയപ്പെടുന്ന തക്കാളിയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. എന്നാല്‍ ഭക്ഷണസാധനങ്ങളെയും പോലെ അമിതമായി കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതുകൊണ്ടുതന്നെ ആരോഗ്യ വിദ്ഗ്ധന്റെ നിര്‍ദേശാനുസരണം മാത്രം പ്രയോഗത്തില്‍ കൊണ്ടുവരുന്നതാണ് ഉത്തമം.

ആരോഗ്യത്തിനും ചര്‍മ സംരക്ഷണത്തിനും തലമുടിയുടെ ആരോഗ്യത്തിനുമെല്ലാം തക്കാളി നല്‍കുന്ന സംഭാവന വലുതാണ്. രോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ എ, സി, കെ, വിറ്റാമിന്‍ ബി6, എന്നിവയും ധാതുക്കളായ പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.

Read Also : ശരീരത്തിനും ഹൃദയത്തിനും കാവലാകും കശുവണ്ടിപരിപ്പ്- പ്രധാന ഗുണങ്ങൾ

തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ, കാത്സ്യം എന്നിവ എല്ലുകളുടെ ബലത്തിനും നല്ലതാണ്. തക്കാളിയില്‍ അടങ്ങിയ വിറ്റാമിന്‍ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമാക്കാന്‍ സഹായിക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ്പായ്ക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യാനും മുഖക്കുരു തടയുന്നതിനും നല്ലതാണെന്നാണ് ആരോഗ്യ രംഗത്തെ വിദ്ഗദര്‍ പറയുന്നത്.

Story highlights : Health benefits and Origin of Tomato eating