തക്കാളി അമിതമായി കഴിച്ചാൽ കാത്തിരിക്കുന്നത് നിരവധി രോഗങ്ങൾ

November 21, 2023

എല്ലാ ഭക്ഷ്യ വസ്തുക്കൾക്കും അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാൽ, അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. അങ്ങനെ അധികം കഴിച്ചാൽ അപകടമുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് തക്കാളി. വിറ്റാമിൻ, ധാതുക്കൾ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. ഇതിലുള്ള അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. എന്നുകരുതി തക്കാളി പ്രണയം അമിതമാകേണ്ട..കാത്തിരിക്കുന്ന രോഗങ്ങൾ ഇവയൊക്കെയാണ്..

തക്കാളി അമിതമായി കഴിക്കുന്നതു വയറിളക്കം ഉണ്ടാക്കാന്‍ ഇടയാക്കും. അധികം കഴിച്ചാല്‍ ദഹനത്തെ അത് ബാധിക്കുന്ന കൊണ്ടാണ് വയറിളക്കം ഉണ്ടാകുന്നത്.

തക്കാളി അമിതമായ ഉപയോഗം കിഡ്‌നി സ്‌റ്റോണിനു കാരണമായേക്കാം. തക്കാളിയില്‍ കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ടാണ് വൃക്കയിലെ കല്ല് ഉണ്ടാകുന്നത്.

തക്കാളി അമിതമായി കഴിച്ചാല്‍ കൈ-കാലുകളുടെ മുട്ടിന് വേദന അനുഭവപ്പെടാം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിയായ സോലാനിന്‍ അമിതമാകുന്നതാണ് ഇതിന് കാരണം ആകുന്നത്.

Read also: ഞൊടിയിടയില്‍ ഭീമൻ അനാക്കോണ്ട കൈപ്പിടിയില്‍; നെറുകയിലൊരു മുത്തവും

തക്കാളി ധാരാളം കഴിക്കുന്നത് ത്വക്കിലെ ചില അലര്‍ജിക്ക് കാരണമാകും. കൂടാതെ തക്കാളിയുടെ അമിതമായ ഉപയോഗം ചിലപ്പോള്‍ പുളിച്ചു തെകിട്ടലിനു കാരണമായേക്കാം.

Story highlights- side effects of tomato