ബലാകോട്ട് വ്യോമാക്രമണത്തിന്റെ കഥ പറയുന്ന ചിത്രത്തിലൂടെ വിജയ് ദേവരക്കോണ്ട ബോളിവുഡിലേക്ക്
2019ൽ നടന്ന ബലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് സഞ്ജയ് ലീല ബൻസാലിയും ഭൂഷൺ കുമാറും സിനിമ പ്രഖ്യാപിച്ചിരുന്നു. ‘റോക്ക് ഓൺ!’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. വ്യോമസേനയുടെയും ബലാകോട്ടിലെ വ്യോമാക്രമണത്തിന്റെയും നേട്ടങ്ങൾ പങ്കുവയ്ക്കുന്ന ചിത്രത്തിൽ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വേഷത്തിൽ തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കോണ്ട എത്തുന്നതായി റിപ്പോർട്ടുകൾ.
സംവിധായകൻ അഭിഷേക് കപൂർ ചിത്രത്തിനെക്കുറിച്ച് വിജയ് ദേവരക്കോണ്ടയുമായി ചർച്ച നടത്തിയെന്നും അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിലും കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്നുമാണ് സൂചന. പുൽവാമ ആക്രമണം, തുടർന്നുണ്ടായ വ്യോമാക്രമണം, പാകിസ്താൻ പട്ടാളത്തിന്റെ പിടിയിലായ അഭിനന്ദൻ, അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്.
Read More: അഭിനയത്തിന്റെ ‘പെരുന്തച്ചൻ’ വിടപറഞ്ഞിട്ട് എട്ട് വർഷങ്ങൾ; തിലകന്റെ ഓർമ്മയിൽ സിനിമാലോകം
അതേസമയം, ‘ഫൈറ്റർ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ് ദേവരക്കോണ്ട. ഹിന്ദി-തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. അഭിഷേക് കപൂറിന്റെ ചിത്രം യാഥാർഥ്യമായാൽ ഇത് വിജയ് ദേവരക്കോണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രമാകും.
Story highlights- Vijay Deverakonda’s Bollywood debut with Abhishek Kapoor