പിറന്നാള്‍ ദിനത്തില്‍ തകര്‍ത്തടിച്ച വാര്‍ണര്‍

Birthday bash for David Warner in IPL

തന്റെ 34-ാം ജന്മദിനം തകര്‍ത്തടിച്ചാണ് ഡേവിഡ് വാര്‍ണര്‍ ആഘോഷിച്ചത്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവെച്ചത്. ഗംഭീര ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ടീമിനെ രക്ഷിക്കാന്‍ ഡേവിഡ് വാര്‍ണറിന് സാധിച്ചു.

ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ക്യാപ്റ്റന്‍ കൂടിയായ ഡേവിഡ് വാര്‍ണര്‍ മിന്നും പ്രകടനം കാഴ്ചവെച്ചു. വാര്‍ണറിന്റെ മികച്ച തുടക്കം തന്നെയാണ് ടീമിന് കരുത്തായതും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 219 റണ്‍സ് അടിച്ചെടുത്തു വാര്‍ണറും സംഘവും ചേര്‍ന്ന്. 88 റണ്‍സിനായിരുന്നു ഹൈദരബാദിന്‍റെ വിജയം.

34 പന്തില്‍ നിന്നുമായി രണ്ട് സിക്‌സും എട്ടു ഫോറും അടക്കം 66 റണ്‍സാണ് വാര്‍ണര്‍ ഇന്നലെ അടിച്ചെടുത്തത്. ഐപിഎല്‍ പതിമൂന്നാം സീസണിലെ വാര്‍ണറിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെയാണ്. വിക്കറ്റ് നഷ്ടം കൂടാതെ 77 റണ്‍സ് നേടിയിരുന്നു ഹൈദരബാദ്. ഐപിഎല്ലിലെ ഈ സീസണില്‍ പവര്‍പ്ലേയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്. ഓപ്പണിങ് വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം 58 പന്തില്‍ നിന്നുമായി 107 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയ ശേഷമാണ് വാര്‍ണര്‍ കളം വിട്ടത്.

Story highlights: Birthday bash for David Warner in IPL