‘ചാർലി’യുടെ തമിഴ് റീമേക്ക് പ്രേക്ഷകരിലേക്ക്; ദുൽഖറിന്റെ റോളിൽ മാധവൻ, ‘മാര’ ഉടൻ

October 10, 2020

ദുൽഖർ സൽമാനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ചാര്‍ലി’. ഇപ്പോഴിതാ ചിത്രത്തിൻറെ തമിഴ് റീമേക്കിന്റെ വിശേഷങ്ങളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. തമിഴകത്തിന്റെ പ്രിയതാരം മാധവനാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ച ചാർലിയുടെ വേഷത്തിൽ എത്തുന്നത്. പാർവതി അനശ്വരമാക്കിയ ടെസ്സയായി വേഷമിടുന്നത് ശ്രദ്ധ ശ്രീനാഥാണ്. ദിലീപ് കുമാർ ആണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.

‘മാര’ എന്ന പേരിലാണ് തമിഴിൽ ചിത്രമെത്തുക. തമിഴ് പ്രേക്ഷകർക്കായി അനുയോജ്യമായ മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. ഡിസംബർ 17 ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ശിവദ, അലക്സാണ്ടർ, മൗലി എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also:ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ദേവിക പാടി; കേരളത്തിന്റെ പുത്രിയെ അഭിനന്ദിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

അതേസമയം ചാർലിയ്ക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘നായാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story Highlights: chalie tamil remake relase date announced