കണ്ണുകളുടെ സംരക്ഷണത്തിനും കാഴ്ചക്കുറവ് പരിഹരിക്കാനും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

October 8, 2020

ചെറിയ കുട്ടികളിൽ മുതൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കണ്ണിന്റെ കാഴ്ചക്കുറവ്. ലോക കാഴ്ച ദിനത്തിൽ കണ്ണുകളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ നമുക്ക് നോക്കാം. ചിലരിൽ ജന്മനാ കാഴ്‌ചക്കക്കുറവ് ഉണ്ടാകാറുണ്ട്. എന്നാൽ അമിതമായി ഫോൺ ഉപയോഗിക്കുന്നതും ധാരാളം സമയം കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നതുമാണ് കാഴ്ചക്കുറവിന്റെ മറ്റ് പ്രധാന കാരണങ്ങൾ. അതുകൊണ്ടുതന്നെ കണ്ണിന്റെ സംരക്ഷണത്തിനും കാഴ്ചക്കുറവ് പരിഹരിക്കുന്നതിനുമായി ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം..

ധാരാളം വെള്ളം കുടിയ്ക്കുക.. 

കണ്ണിന് മാത്രമല്ല ശരീരത്തിനുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഏറ്റവും മികച്ച പരിഹാരമാണ് ധാരാളമായി വെള്ളം കുടിയ്ക്കുക എന്നത്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയാനാണ് ധാരാളമായി വെള്ളം കുടിയ്‌ക്കേണ്ടത്. നിർജ്ജലീകരണം കാഴ്‌ച ശക്തിയെ മോശമായി ബാധിക്കും. അതുകൊണ്ടു ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്.

സൺഗ്ലാസ് വയ്ക്കുക 

സൂര്യ പ്രകാശം ഉള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ സൺ ഗ്ലാസ് ഉപയോഗിക്കുക. ഇവ സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികളെ ഡയറക്റ്റ് കണ്ണിൽ പതിക്കാതെ സംരക്ഷിക്കും. അൾട്രാ വയലറ്റ് രശ്മികൾ കാഴ്ച ശക്തിയെ പ്രതികൂലമായി ബാധിക്കുന്നതിൽ നിന്നും സൺ ഗ്ലാസുകൾ സംരക്ഷിക്കുന്നതിനാൽ പുറത്തിറങ്ങുമ്പോൾ ഇവ ഉപയോഗിക്കുക.

കണ്ണുകൾക്ക് വിശ്രമം കൊടുക്കാതെയുള്ള ജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണം. കൂടുതൽ സമയം കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടി വരുന്നവർ ഇടയ്ക്ക് കണ്ണിന് വിശ്രമം കൊടുക്കണം. സ്‌ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കരുത്. തുടർച്ചയായി നോക്കിയിരുന്നാൽ തലവേദന എടുക്കാനും, കണ്ണിന്റെ കാഴ്ച കുറയാനും സാധ്യതയുണ്ട്. ഇടയ്ക്ക് കണ്ണുകൾ അടച്ചിരിക്കുകയും, കണ്ണ് കഴുകുകയും ചെയ്യണം. ഇത് കണ്ണിന്റെ സ്‌ട്രെയിൻ കുറയ്ക്കും.

പച്ചക്കറികൾ കഴിക്കുക 

പലപ്പോഴും കണ്ണിന്റെ കാഴ്ചക്കുറവിന് കാരണമാകുന്ന ഒന്നാണ് പോഷകാഹാരക്കുറവ്. അതുകൊണ്ടുതന്നെ ധാരാളമായി പച്ചക്കറികൾ കഴിക്കുന്നത് ഇതൊഴിവാക്കാൻ സഹായിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്.

പഴവർഗങ്ങൾ കഴിക്കുക 

പച്ചക്കറികളിൽ അടങ്ങിയിട്ടുള്ള പോലെത്തന്നെ പഴവർഗങ്ങളിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതും ധാരാളമായി കഴിക്കുന്നത് കണ്ണിന്റെ സംരക്ഷണത്തിന് അത്യുത്തമമാണ്.

ഉണങ്ങിയ പഴവർഗങ്ങൾ കഴിക്കുക  

ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിനും കണ്ണിന്റെ കാഴ്ചയ്ക്കും അത്യുത്തമമാണ്. ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ദിവസേന കഴിക്കുന്നത് വളരെ അത്യുത്തമമാണ്. ഇവ വെള്ളത്തിൽ ഇട്ട് വെച്ച ശേഷം പിറ്റേ ദിവസം കഴിക്കുന്നത് കണ്ണിന് വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരുക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.

Story Highlights:five ways to protect your eyesight