‘ഞങ്ങൾ കേരളത്തിനൊപ്പവും ചെന്നൈയ്ക്കൊപ്പവും നിന്നു; ഇത്തവണ ഞങ്ങളുടെ നഗരത്തിന് സഹായഹസ്തം ആവശ്യമാണ്’- ഹൈദരാബാദിനായി സഹായമഭ്യർത്ഥിച്ച് വിജയ് ദേവരകോണ്ട
കേരളത്തിൽ പ്രളയസമയത്ത് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും സഹായം ലഭിച്ചിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളും വ്യക്തികളുമെല്ലാം കേരളത്തിനായി മുന്നിട്ടിറങ്ങി. ഒട്ടേറെ സിനിമാതാരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇപ്പോൾ ഹൈദരാബാദിൽ വെള്ളപ്പൊക്കം ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച മഴ നിർത്താതെ പെയ്തതോടെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഹൈദരാബാദ് നഗരം വളരെയധികം ബുദ്ധിമുട്ടിലാണ് നിരന്തരമായ മഴയെ തുടർന്ന്.
ഒട്ടേറെ തെലുങ്ക് സിനിമാ താരങ്ങൾ സഹായം നല്കാൻ തയ്യാറായി മുന്നിട്ട് വന്നിട്ടുണ്ട്. എന്നാൽ ഹൈദരാബാദ് പോലെയുള്ള വലിയ നഗരത്തിന് ഇനിയും സഹായങ്ങൾ ആവശ്യമാണ്. 10 ലക്ഷം രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്ത നടൻ വിജയ് ദേവരകോണ്ട കേരളത്തിന്റെയും മറ്റു സംസ്ഥാങ്ങളുടെയും സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.
‘ഞങ്ങൾ കേരളത്തിനൊപ്പം നിന്നു. ചെന്നൈയ്ക്കൊപ്പം നിന്നു. ഞങ്ങൾ സൈന്യത്തിനായിഒന്നിച്ചുനിന്നു. കൊറോണ സമയത്ത് പരസ്പരം സഹായിക്കാനെത്തിയവരുടെ എണ്ണം കൂടി. ഇത്തവണ ഞങ്ങളുടെ നഗരത്തിനും ഞങ്ങളുടെ ആളുകൾക്കും ഒരു സഹായഹസ്തം ആവശ്യമാണ്. നമുക്കെല്ലാവർക്കും ഇത് ഒരു വിഷമകരമായ വർഷമാണ്, എന്നാൽ മാന്യമായി നന്നായി പ്രവർത്തിക്കുന്നവർ, അല്ലാത്തവരെ സഹായിക്കാൻ കുറച്ച് പണം ശേഖരിക്കാം – നമുക്ക് സ്വന്തമായി ഒരു തവണ കൂടി ചെയ്യാം. ഇന്ന് ഞാൻ 10 ലക്ഷം സിഎംആർഎഫിന് സംഭാവന ചെയ്യുന്നു’- വിജയ് ദേവരകോണ്ട ട്വിറ്ററിൽ കുറിക്കുന്നു.
Read More: ഹൃദയം കീഴടക്കി ഒരു വീഡിയോ; വിവാഹദിനത്തിൽ വധുവിന് സ്നേഹം നിറച്ചൊരു സർപ്രൈസ് ഒരുക്കി വരൻ
അതേസമയം താരം ഇപ്പോൾ യൂറോപ്പിലാണ്. തന്റെ നഗരത്തിൽ നിന്നും ജനങ്ങളിൽ നിന്നും വീട്ടിൽ നിന്നും ഈ സമയങ്ങളിൽ അകന്നു നിൽക്കേണ്ടി വന്നതിൽദുഃഖമുണ്ടെന്നും വിജയ് പറയുന്നു. വെള്ളം പൊങ്ങിയ ഹൈദരാബാദിൽ സഹായത്തിനായി മഹേഷ് ബാബു, ചിരഞ്ജീവി എന്നിവരും ഒരു കോടി വീതം സംഭാവന നൽകി. ജൂനിയർ എൻടിആർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന നൽകി.
Story highlights-flood hit Hyderabad