ഗായിക ശൈലപുത്രി ദേവിയായി നിത്യ മേനോന്‍; ഗമനം ഒരുങ്ങുന്നു

Gamanam Movie Character Poster

വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന തെന്നിന്ത്യന്‍ താരം നിത്യ മേനോന്‍ കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഗമനം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിനുവേണ്ടിയുള്ള നിത്യാ മേനോന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു. ഒരു അഥിതി വേഷത്തിലാണ് ചിത്രത്തില്‍ നിത്യാ മേനോന്‍ എത്തുന്നത്.

ശ്രിയ ശരണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തി. ബാലതാരങ്ങളായ മനു, ഭാനു എന്നിവരുടെ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. അതേസമയം കരിയറിലെ തന്നെ വ്യത്യസ്തമായ റോളിലാണ് നിത്യ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കര്‍ണാടിക് സംഗീതജ്ഞയാണ് ശൈലപുത്രി ദേവി.

നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്.

Story highlights: Gamanam Movie Character Poster