മിസിസ്സിലേക്ക് ഒരുനാൾ ദൂരം- മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ച് കാജൽ

കാജൽ അഗർവാളിന്റെ വിവാഹദിനമാണ് ഒക്ടോബർ 30. ആഘോഷങ്ങളൊക്കെ ദിവസങ്ങൾക്ക് മുൻപ് തന്നെ അഗർവാൾ കുടുംബം ആരംഭിച്ചിരുന്നു. മിസിൽ നിന്നും മിസിസ്സിലേക്ക് ഒരുനാൾ മാത്രമാണ് ദൂരമുള്ളത്. ഇപ്പോഴിതാ, മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കാജൽ അഗർവാൾ. ഹൽദി ചടങ്ങ് ഇന്ന് മുംബൈയിൽ നടക്കും.

വിവാഹത്തിന് മുമ്പുള്ള ആചാരങ്ങളും ചടങ്ങുകളും ഇന്നാണ് ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധി കാരണം, പൂർണമായും വീട്ടിൽ തന്നെയാണ് ആഘോഷങ്ങൾ നടക്കുന്നത്. വളരെ ലളിതമായ മെഹന്ദി ചടങ്ങായിരുന്നു നടന്നത്. മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നിരവധി താരങ്ങൾ നടിക്ക് ആശംസയുമായി എത്തി.

മുംബൈയിൽ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് കാജൽ, വ്യവസായി ഗൗതം കിച്ച്‌ലുവിനെ വിവാഹം കഴിക്കുന്നത്. ഫർണിച്ചർ, പെയിന്റിംഗ്, അലങ്കാരവസ്തുക്കൾ വിൽക്കുന്ന ഡിസെർൺ ലിവിംഗ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ഗൗതം. കഴിഞ്ഞ ദിവസം ഗൗതമിനൊപ്പമുള്ള ദസറ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു.

മുൻപ്, വിവാഹ തയ്യാറെടുപ്പുകളുടെ ചിത്രങ്ങളും ബാച്ചിലറേറ്റ് ആഘോഷ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കാജൽ പങ്കുവെച്ചിരുന്നു. അതേസമയം, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വളരെ ചുരുക്കം ആളുകൾ മാത്രമാണ് ബാച്ചിലറേറ്റ് പാർട്ടിയിൽ പങ്കെടുത്തത്. വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ കാജൽ തന്നെയാണ് പങ്കുവെച്ചത്.

View this post on Instagram

🧿 #kajgautkitched 🧿

A post shared by Kajal Aggarwal (@kajalaggarwalofficial) on

Read More: ‘അന്യഗ്രഹ ജീവിയല്ല, അന്യ സംസ്ഥാന അഭിനയ തൊഴിലാളി’- രസകരമായ ചിത്രം പങ്കുവെച്ച് പക്രു

കാജൽ അഗർവാൾ അഭിനയത്തിലേക്ക് ചുവടുവച്ചിട്ട് 16 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായ കാജൽ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. കാജലിന്റെ വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടുംബം. കഴിഞ്ഞ മാസമാണ് വ്യവസായിയായ ഗൗതം കിച്ച്‌ലുവുമായി താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്.

Story highlights- kajal agarwal mehandi function