കുട്ടിക്കാലത്ത് അക്ഷര ആലപിച്ച ദേശാഭിമാന ഗാനം ഗാന്ധിജയന്തി ദിനത്തിൽ പങ്കുവെച്ച് കമൽഹാസൻ

October 2, 2020

ഗാന്ധി ജയന്തി ദിനത്തിൽ മകൾ അക്ഷര ഹാസന്റെ കുട്ടിക്കാലത്തെ ഒരു ഗാനമാണ് കമൽ ഹാസൻ പങ്കുവെച്ചിരിക്കുന്നത്. അക്ഷര ആലപിച്ച ദേശാഭിമാന ഗാനമാണ് കമൽ ഹാസൻ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്ത്യയെ തുല്യത നിലനിൽക്കുന്ന സ്ഥലമാക്കി മാറ്റണമെന്നാണ് പാട്ടിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

“ശ്രീ എംകെ ഗാന്ധിക്ക് ആശംസകൾ. കുട്ടിക്കാലത്ത്അക്ഷര എനിക്ക് വേണ്ടി ആലപിച്ച ഗാനം നിങ്ങൾക്കയി പങ്കുവയ്ക്കുന്നു. എല്ലാ ഇന്ത്യക്കാരെയും വിളിക്കുന്നു, ഇന്ത്യയെ സമത്വം നിലനിൽക്കുന്ന ഒരു സ്ഥലമാക്കി മാറ്റാം-സാരെ ജഹാൻ സെ അച്ഛാ, ഗാന്ധിയുടെ ഇന്ത്യ ഇപ്പോഴും നമ്മുടേതുമാണ്’- കമൽ ഹാസൻ കുറിക്കുന്നു.

‘കുട്ടിക്കാലത്ത് നമ്മുടെ ദേശസ്നേഹം പങ്കുവയ്ക്കുന്ന ഗാനം ആലപിക്കാൻ അവസരം ലഭിച്ചത് എത്ര വലിയ അംഗീകാരമാണ്. എന്റെ ബാപ്പുജിയായ കമൽ ഹാസന് നന്ദി. നമ്മുടെ രാജ്യത്തിന്റെ പിതാവിന് ജന്മദിനാശംസകൾ. തുല്യത, സ്നേഹം, തുടങ്ങി ഗാന്ധിജി നിലകൊണ്ടതിനൊപ്പം നമുക്കും നിൽക്കാൻ സാധിക്കട്ടെ’- അക്ഷര ഹാസൻ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.

Read More: ഇന്ന് ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിന നിറവില്‍ രാജ്യം

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാര്‍ഷികമാണ് രാജ്യമാഘോഷിക്കുന്നത്. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര അഹിംസാ ദിനമായാണു ഗാന്ധിജയന്തി ആചരിക്കുന്നത്. 1869 ഒക്ടോബർ 2 നാണ് മഹാത്മാ ഗാന്ധി ജനിച്ചത്.

kamal hasan sharing Akshara Haasan’s song on Gandhi Jayanthi