ഡബിൾ സൂപ്പർ ഓവർ പോരാട്ടത്തിൽ മുംബൈയ്ക്കെതിരെ വിജയ തിളക്കത്തിൽ പഞ്ചാബ്
രണ്ടു സൂപ്പർ ഓവറുകൾ കണ്ട ആവേശ പോരാട്ടമാണ് ഐ പി എല്ലിൽ മുംബൈ- പഞ്ചാബ് മത്സരത്തിൽ നടന്നത്. ആദ്യം മത്സരവും പിന്നാലെ ആദ്യത്തെ സൂപ്പർ ഓവറും സമനിലയിലായതോടെയാണ് മത്സരം രണ്ടാമത്തെ സൂപ്പർ ഓവറിൽ എത്തിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 11 റൺസ് നേടി.
പഞ്ചാബിന് വേണ്ടി ബാറ്റ് ചെയ്ത ക്രിസ് ഗെയ്ലും മായങ്ക് അഗർവാളും ചേർന്ന് 2 പന്ത് ബാക്കിയാക്കി പഞ്ചാബിന് ജയം നേടികൊടുക്കുകയായിരുന്നു. ആദ്യ സൂപ്പർ ഓവറിൽ ബാറ്റ് ചെയ്ത പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 5 റൺസാണ് എടുത്തത്. മുംബൈയ്ക്ക് വേണ്ടി ബുംറ പഞ്ചാബിന്റെ 2 വിക്കറ്റുകൾ വീഴ്ത്തി. പിന്നാലെ 6 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് വേണ്ടി രോഹിത് ശർമ്മയും ക്വിന്റൺ ഡി കോക്കും ബാറ്റേന്തി. എന്നാൽ മുഹമ്മദ് ഷമി മുംബൈയുടെ സ്കോർ 5ൽ ഒതുക്കി മത്സരം രണ്ടാം സൂപ്പർ ഓവറിൽ എത്തിക്കുകയായിരുന്നു.
ആദ്യം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ഡി കോക്ക് 53 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ 34 റണ്‍സ് നേടി. ഇന്നിംഗ്സിന്റെ അവസാനത്തോടെ കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും ചേര്‍ന്നാണ് മുംബൈയെ 176/6 എന്ന സ്കോറിലേക്ക് നയിച്ചത്. 21 പന്തില്‍ നിന്ന് 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
അവസാന ഓവറിൽ പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നു. അവസാന പന്തില്‍ രണ്ട് റണ്‍സിനായി ശ്രമിക്കുമ്പോൾ ക്രിസ് ജോര്ദ്ദന് പുറത്തായപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. 176 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് നേടിയത്. 8 പന്തില്‍ 13 റണ്‍സുമായി ജോര്‍ദ്ദനും 16 പന്തില്‍ 26 റണ്‍സ് നേടി ദീപക് ഹൂഡയുമാണ് പഞ്ചാബിനെ സമനിലയിലേക്ക് എത്തിച്ചത്.
Story highlights- kings eleven punjab defeat mumbai indians in double Super Over