ഐപിഎൽ; ടോസ് നേടി കൊൽക്കത്തയെ ബാറ്റിംഗിനയച്ച് ഡൽഹി

ഐപിഎല്ലിൽ ഇന്നത്തെ ആദ്യത്തെ മത്സരത്തിൽ  ഡൽഹി ക്യാപിറ്റേഴ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുന്നു. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിച്ചിൽ പുല്ലിന്റെ അംശമുള്ളതുകൊണ്ടും നനവുള്ളതുകൊണ്ടുമാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്നാണ് ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയത്.

അബുദാബിയിലാണ് മത്സരം നടക്കുന്നത്. നിലവിൽ പത്തു കളികളിൽ നിന്നും ഏഴു വിജയവുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി. ഈ മത്സരം നേടിയാൽ ഡൽഹിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും. അതേസമയം, പത്തുകളികളിൽ നിന്നും അഞ്ചു വിജയവും അഞ്ചു പരാജയവുമായി നാലാം സ്ഥാനത്താണ് കൊൽക്കത്ത.

കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ് ടീം: ശുഭ്‌മാൻ ഗിൽ, സുനിൽ നരെയ്‌ൻ, നിതീഷ് റാണ, രാഹുൽ ത്രിപതി, ഓയിൻ മോർഗൻ, ദിനേശ് കാർത്തിക്, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൻ, കമലേഷ് നാഗർകോട്ടി, പ്രസീദ് കൃഷ്‌ണ, വരുൺ ചക്രവർത്തി.

ഡൽഹി ക്യാപിറ്റൽസ് ടീം: ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, മാർകസ് സ്റ്റോയ്‌നിസ്, ഷിമ്രോൺ ഹെറ്റ്‌മയർ, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, തുഷാർ ദേശ്‌പാണ്ഡെ, ആൻറിച്ച് നോർജെ.

സ്റ്റോറി