കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നിൽ 165 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

October 10, 2020

ഐ പി എല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നിൽ 165 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 164 റൺസ് സ്വന്തമാക്കിയത്.

കൊല്‍ക്കത്തയുടെ നായകൻ ദിനേശ് കാർത്തിക്കാണ് ടോപ് സ്‌കോറർ. 29 ബോളിൽ 58 റണ്‍സാണ് ദിനേശ് കാർത്തിക് നേടിയത്. ഗുഭ്മാന്‍ ഗില്‍ 47 ബോളില്‍ 57 റണ്‍സും മോര്‍ഗന്‍ 24, റസല്‍ 5, ത്രിപാഠി 4, നിതീഷ് റാണ 2, എന്നിങ്ങനെയുമാണ് കൊൽക്കത്തയുടെ പ്രകടനം.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഷമി, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഈ സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങളിൽ തോറ്റ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കാതിരിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചേ മതിയാകൂ.

Story highlights- kings – KXIP vs KKR Live Score