ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയറായി തിളങ്ങി മഞ്ജു വാര്യർ നായികയായ ‘കയറ്റം’
ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി സനൽകുമാർ ശശിധരന്റെ കയറ്റം പ്രദർശിപ്പിച്ചു. മഞ്ജു വാര്യർ നായികയായ ചിത്രത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വെർച്വൽ ഫെസ്റ്റിവലാണ് കൊവിഡ് പ്രതിസന്ധി കാരണം ഈ വർഷം നടന്നത്. വളരെ ദുരൂഹമായ ആശയമാണ് കയറ്റം കൈകാര്യം ചെയ്യുന്നത്. ട്രെയ്ലറിലും സിനിമയുടെ പ്രമേയം സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. മഞ്ജു വാര്യർ പതിവ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനം നടത്തിയ ചിത്രമാണ് കയറ്റം.
ഒക്ടോബർ ഏഴിന് ആരംഭിച്ച 25 -മത് ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം നേരത്തെതന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടിരുന്നു. ബുധനാഴ്ചയാണ് കയറ്റം വിർച്വൽ പ്രദർശനത്തിന് എത്തിയത്.
അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രക്കിംഗ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർക്ക് പുറമെ വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതിന് പുറമെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തിൽ അഭിനയിയ്ക്കുന്നുണ്ട്.
Read More: രാജ്യാന്തര പുരസ്കാര നിറവിൽ അപർണ ഗോപിനാഥിന്റെ ‘ഒരു നക്ഷത്രമുള്ള ആകാശം’
ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് സിനിമയുടെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നർത്ഥം വരുന്ന ‘അഹർ’ ആണ് ചിത്രത്തിന്റെ ടൈറ്റിൽ ആയി നൽകിയിരിക്കുന്നത്.
Story highlights-Manju Warrier-starrer Kayattam had its world premiere at the Busan International Film Festival