‘ബ്രില്യന്റ് ആയ ഈ ചിന്തയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍’- രസികൻ ചിത്രം പങ്കുവെച്ച് മുകേഷും സിദ്ദിഖും

October 3, 2020

പ്രേക്ഷകർക്ക് ഒട്ടേറെ ചിരി നിമിഷങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരുടേത്. ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ ഇവരുടെ കൂട്ടുകെട്ട് അവതരിപ്പിച്ചത് സിദ്ദിഖ് ലാൽ ആണ്. പിന്നീട് ചിത്രത്തിന്റെ തുടർച്ചയായി രണ്ടു ചിത്രങ്ങളുമെത്തി. എങ്കിലും ഇൻ ഹരിഹർനഗറിലെ സീനുകളാണ് എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത്.

ചിത്രത്തിൽ ഇവരുടെ ഒരു രസികൻ സീൻ നിരവധി ട്രോളുകളായി മാറാറുണ്ട്. അതേസീൻ താരങ്ങളുടെ കുട്ടിക്കാലമാക്കി മാറ്റിയ ഒരു മീം ശ്രദ്ധ നേടുകയാണ്. മുകേഷും സിദ്ദിഖും ഈ മീം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘ആരാണ് ഇത് ഒരുക്കിയതെന്ന് അറിയില്ല. ബ്രില്യന്റ് ആയ ഈ ചിന്തയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍’ എന്നാണ് സിദ്ദിഖ് കുറിച്ചിരിക്കുന്നത്.

‘ബാല്യകാല സ്മരണകള്‍’ എന്ന കുറിപ്പിനൊപ്പമാണ് മുകേഷ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മഹാദേവന്‍, ഗോവിന്ദന്‍ കുട്ടി, അപ്പുക്കുട്ടന്‍, തോമസ് കുട്ടി എന്നീ കഥാപാത്രങ്ങളായാണ് മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ വേഷമിട്ടത്. സായ്കുമാര്‍ അവതരിപ്പിച്ച ആന്‍ഡ്രൂസ് എന്ന കഥാപാത്രത്തിന്റെ അമ്മയെ പരിചയപ്പെടുമ്പോഴുള്ള രംഗമാണ് മീമിലുള്ളത്.

Story highlights- mukesh and siddique shares viral meme