‘ആക്ടിങ്ങ് അല്ല ഇത് ഒറിജിനല്‍…’; കബഡി മത്സരത്തില്‍ മുകേഷും: വൈറല്‍ വീഡിയോ

February 15, 2021
Kabadi game Mukesh viral video

സിനിമാ ലോകത്തും രാഷ്ട്രീയത്തിലുമെല്ലാം ശ്രദ്ധേയനാണ് മുകേഷ്. എംഎല്‍എ ആയും നടനായുമെല്ലാം നിറസാന്നിധ്യമായ മുകേഷ് പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒരു കബഡി കളി മത്സരത്തിന്റെ വീഡിയോയാണ് ഇത്. സൗഹൃദ മത്സരത്തില്‍ മുകേഷും വാശിയോടെ കബഡി കളിയിലേര്‍പ്പെട്ടിരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. ‘കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കൊവിഡിന് തൊട്ടുമുന്‍പ് കൊല്ലം ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം.’ എന്നു കുറിച്ചുകൊണ്ടാണ് മുകേഷ് ഈ വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.

കൊല്ലം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്ന എംഎല്‍എ ആണ് മുകേഷ്. ഒരുകാലത്ത് മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു താരം. 1982-ല്‍ പ്രേക്ഷകരിലേക്കെത്തിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മുകേഷിന്റെ ചലച്ചിത്ര പ്രവേശനം. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ നിരവധി ചിത്രങ്ങളില്‍ മുകേഷ് വിവിധ കഹാസ്യ കഥപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.

Read more: പ്രണയഭാവങ്ങളില്‍ നിറഞ്ഞ് ജോജു ജോര്‍ജ്ജ്, ഒപ്പം ശ്രുതി രാമചന്ദ്രനും: മധുരം ടീസര്‍

1989-ല്‍ പ്രദര്‍ശനത്തിനെത്തിയ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയരുന്നു. സിദ്ദിഖ് -ലാല്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് റാംജിറാവ് സ്പീക്കിങ്. പിന്നീട് ഒരു സിബിഐ ഡയറിക്കുറിപ്പ്, അപരന്‍, തനിയാവര്‍ത്തനം, ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്ഫാദര്‍, ഫ്രണ്ട്‌സ്, മാട്ടുപ്പെട്ടി മച്ചാന്‍, മാന്നാര്‍ മത്തായി സ്പീക്കിങ്, കാക്കക്കുയില്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം തിളങ്ങി.

Story highlights: Kabadi game Mukesh viral video