പ്രണയഭാവങ്ങളില്‍ നിറഞ്ഞ് ജോജു ജോര്‍ജ്ജ്, ഒപ്പം ശ്രുതി രാമചന്ദ്രനും: മധുരം ടീസര്‍

February 15, 2021
Madhuram Official Teaser

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനമയിലെത്തി നായകനായി വിസ്മയിപ്പിച്ച ജോജു ജോര്‍ജ്ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. മധുരം എന്നാണ് ചിത്രത്തിന്റെ പേര്. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ എന്ന ചിത്രത്തിനു ശേഷം അഹമ്മദ് കബീറും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്ന ചിത്രംകൂടിയാണ് മധുരം.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജ്ജും ശ്രുതി രാമചന്ദ്രനുമാണ് ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നത്. അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ഫഹിം സഫര്‍, മാളവിക, ബാബു ജോസ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more: വേറിട്ട ഗെറ്റപ്പില്‍ ഉണ്ണി മുകുന്ദന്‍; മേപ്പടിയാന്‍ ഒരുങ്ങുന്നു

ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ അഹമ്മദ് കബീറിന്റേതാണ് ചിത്രത്തിന്റെ കഥയും. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനത്തിന് വരികളെഴുതിയിരിയ്ക്കുന്നത്. ഹിഷാം അബുദ്ള്‍ വഹാബ് സംഗീതം പകര്‍ന്ന് ആലപിച്ചിരിയ്ക്കുന്നു.

Story highlights: Madhuram Official Teaser