വിജയം ആവർത്തിച്ച് മുംബൈ ഇന്ത്യൻസ്- കിംഗ്സ് ഇലവന് പഞ്ചാബിന് 48 റണ്‍സിന്റെ തോല്‍വി
മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് 48 റണ്‍സിന്റെ തോല്‍വി. മുംബൈ ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലെത്താതെ പഞ്ചാബ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സിലാണ് തോൽവിക്ക് വഴങ്ങിയത്.
പഞ്ചാബിനായി കെ.എല്‍ രാഹുല്‍ 17 റണ്‍സും മായങ്ക് അഗര്‍വാള്‍ 25 റണ്‍സും മാക്സ്വെല് 11 റണ്‍സുമാണ് എടുത്തത്. കൃഷ്ണപ്പ ഗൗതം 22 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്കായ് രാഹുല്‍ ചഹാര്‍, ജസ്പീത് ബുംറ, ജെയിംസ് പാറ്റിന്സണ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ക്രുനാല്‍ പാണ്ഡ്യയും ബോള്‍ട്ടും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. 27 ബോളില്‍ 44 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് നിഷ്ക്രിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തോടെ മുംബൈ 191 റൺസ് സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമയുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെ തുണച്ചത്. 45 ബോളി 70 റൺസാണ് രോഹിത് ശർമ എടുത്തത്. ഇതോടെ ഐ പി എല്ലിൽ 5000 റൺസാണ് രോഹിത് പിന്നിട്ടിരിക്കുന്നത്.
അവസാന ഓവറിൽ ഹാര്‍ദിക് പാണ്ഡ്യ 11 ബോളില്‍ 30 റണ്‍സും പൊള്ളാര്‍ഡ് 20 ബോളില്‍ 47 റണ്‍സും നേടി. ഇഷാന് കിഷന് 28 റണ്‍സും സൂര്യകുമാര്‍ യാദവ് 10 റണ്‍സും നേടി. പഞ്ചാബിനായി മുഹമ്മദ് ഷമി, കൃഷ്ണപ്പ ഗൗതം, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇതുവരെയുള്ള മത്സരചരിത്രത്തിൽ കിംഗ്സ് ഇലവന് പഞ്ചാബും മുംബൈ ഇന്ത്യൻസും 24 തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ മത്സരവും സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ് ആയിരുന്നു. ഇത്തവണയും ചരിത്രം ആവർത്തിച്ച് പതിനാലാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്.
Story highlights- mumbai indians won the match