ഡൽഹിക്കെതിരെ മിന്നുന്ന വിജയവുമായി മുംബൈ ഇന്ത്യൻസ്
ഐപിഎല്ലിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ 5 വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്. ഡല്‍ഹി മുന്നോട്ടുവെച്ച 163 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.
53 റണ്‍സ് വീതം നേടി സൂര്യകുമാര്‍ യാദവും ക്വിന്റണ്‍ ഡികോക്കും മുംബൈയുടെ ടോപ് സ്‌കോറര്‍മാരായി. 32 ബോളില്‍ നിന്ന് 53 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്. 36 ബോളില്‍ നിന്നാണ് ഡികോക്ക് 53 റൺസ് നേടിയത്.
രോഹിത്ത് 5 റൺസ് മാത്രം സ്വന്തമാക്കിയപ്പോൾ ഹര്‍ദ്ദിക് പാണ്ഡ്യയും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. പൊള്ളാര്‍ഡും (11) ക്രുണാല്‍ പാണ്ഡ്യയും (12) പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി റബാഡ രണ്ടും അക്‌സര്‍ പട്ടേല്‍, അശ്വിന്‍, സ്‌റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. . നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 162 റണ്‍സ് നേടിയത്. ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 52 ബോളിൽ 69 റണ്‍സ് നേടി.ഡല്‍ഹിയ്ക്കായി ശ്രേയസ് അയ്യര്‍ 33 ബോളില്‍ 42 റണ്‍സ് നേടി. രാഹനെ 15, പൃഥ്വി ഷാ 4, മാര്‍ക്കസ് സ്റ്റോയിനിസ് 13 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
Story highlights- Mumbai won the match by 5 runs