സഹോദരിയുടെ ക്യാമറയ്ക്ക് മുന്നില്‍ മോഡലായി നമിത പ്രമോദ്: ചിത്രങ്ങള്‍

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ ഫാഷന്‍ താല്പര്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം നമിത പ്രമോദ് പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ഫ്ളോറല്‍ പ്രിന്റുള്ള ഡ്രസ്സില്‍ സുന്ദരിയായാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നമിതയുടെ സഹോദരിയായ അഖിത പ്രമോദാണ് മനോഹരമായ ഈ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. അടുത്തിടെയാണ് താരം കുടുംബ സമേതം പുതിയ ഫ്ളാറ്റിലേക്ക് താമസം മാറിയത്. ഈ വിശേഷങ്ങളും വീട്ടിലെ ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ നമിത സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

ടെലിവിഷന്‍ സീരിയലിലൂടെയാണ് നമിത പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യം പ്രത്യേക്ഷപ്പെടുന്നത്. രാജേഷ് പിള്ള സംവിധാനം നിര്‍വഹിച്ച ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും താരം അരങ്ങേറ്റംകുറിച്ചു. സത്യന് അന്തിക്കാട് സംവിധാനം നിര്‍വഹിച്ച പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായകയായിട്ടുള്ള നമിതയുടെ അരങ്ങേറ്റം.
Story highlights: Namitha Pramod photos