നഞ്ചമ്മ പാടി; ചേര്‍ത്തു പിടിച്ച് ഐഎം വിജയന്‍

October 2, 2020
Nanchamma Meet IM Vijayan

നഞ്ചമ്മ എന്ന പേര് മലയാളികള്‍ക്ക് ഇന്ന് ഏറെ പരിചിതമാണ്. പ്രത്യേകിച്ച് പാട്ട്‌പ്രേമികള്‍ക്ക്. സച്ചി അവസാനമായി സംവിധാനം നിര്‍വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചുകൊണ്ട് ആസ്വാദക മനസ്സുകള്‍ കീഴടക്കിയ ഗായികയാണ് നഞ്ചമ്മ.

‘മ് മ് മ്’ എന്ന സിനിമയിലും ഒരു ഗാനം ആലപിച്ചിരിക്കുകയാണ് നഞ്ചമ്മ. വിജീഷ് മണി കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മ് മ് മ്’. ഏരിസ് ഗ്രൂപ്പിന്റെ ബാനറില്‍ സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രത്തിലെ പാതയിലെ നെരുങ്കി മോളു പൂവ്വക്കൊടി വന്നാമാ… എന്ന ഗാനമാണ് നഞ്ചമ്മ ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ നാടന്‍ ശീലുള്ള വരികള്‍ എഴുതിയിരിക്കുന്നതും നഞ്ചമ്മയാണ്. ജുബൈര്‍ മുഹമ്മദ് ആണ് സംഗീത സംവിധായകന്‍.

ഐഎം വിജയനാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാട്ടിന്റെ റെക്കോര്‍ഡിങിന് ശേഷം ഐംഎം വിജയന്‍ നഞ്ചമ്മയെ ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയും ചെയ്തു. ആഗോള വേദികള്‍ ലക്ഷ്യമിട്ടാണ് ചിത്രമൊരുങ്ങുന്നത്.

Story highlights: Nanchamma Meet IM Vijayan