അൽഫോൺസ് പുത്രന്റെ മകളുടെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി നസ്രിയ- വീഡിയോ

October 2, 2020

മലയാള സിനിമയിലെ യുവ സംവിധായകനായ അൽഫോൺസ് പുത്രന്റെ മകളുടെ പിറന്നാൾ ആഘോഷ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഐനയ്ക്കും സഹോദരൻ ഏഥാനും വേണ്ടി കുടുംബം സംഘടിപ്പിച്ച ഒരു കുഞ്ഞു ജന്മദിനാഘോഷമാണ് വീഡിയോയിലുള്ളത്. ‘ഐനയും ഏഥാനും – (രണ്ട്) 2 = നാല്’ എന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വീഡിയോയിൽ നസ്രിയയുടെ കുടുംബവും അൽഫോൻസ് ഭാര്യാപിതാവായ ചലച്ചിത്ര നിർമ്മാതാവ് ആൽവിൻ ആന്റണിയും കുടുംബവുമാണുള്ളത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത അൽഫോൺസ് പുത്രൻ പക്ഷെ മകളുടെ പിറന്നാൾ ആഘോഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ആഘോഷത്തിൽ ശ്രദ്ധ നേടുന്നത് നസ്രിയയാണ്.

അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയുടെ അടുത്ത സുഹൃത്താണ് നസ്രിയ. അലീനയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ നസ്രിയ പങ്കുവയ്ക്കാറുണ്ട്. അതേസമയം, അടുത്തിടെയായിരുന്നു അൽഫോൺസ് പുത്രന്റെയും അലീനയുടെയും അഞ്ചാം വിവാഹ വാർഷികം. ചെറിയ രീതിയിൽ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങളും അൽഫോൺസ് പുത്രൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

https://www.instagram.com/p/CFxNV7_DNJT/?utm_source=ig_web_copy_link

2008 ൽ വിജയ് സേതുപതിയെ നായകനാക്കി നേരം എന്ന ഹ്രസ്വചിത്രമൊരുക്കിയാണ് അൽഫോൺസ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. നസ്രിയ നസീമും നിവിൻ പോളിയും വേഷമിട്ട ഒരു മ്യൂസിക് വീഡിയോ 2012 ൽ വൻ വിജയമായിരുന്നു. 2013ൽ നസ്രിയയും നിവിനും താരങ്ങളായി നേരം എന്ന സിനിമയൊരുക്കി. 2015 ൽ ഒരുക്കിയ പ്രേമം വൻ വിജയമായിത്തീർന്നതോടെ അൽഫോൺസ് പുത്രൻ ശ്രദ്ധ നേടുകയായിരുന്നു.

Story highlights- Nazriya joins Alphonse Puthren’s daughter’s birthday party