നന്ദമുരി ബാലകൃഷ്ണയുടെ നായികയായി പ്രയാഗ മാർട്ടിൻ തെലുങ്കിലേക്ക്
തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രയാഗ മാർട്ടിൻ. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നന്ദമുരി ബാലകൃഷ്ണയുടെ നായികയായാണ് പ്രയാഗ അരങ്ങേറ്റം കുറിക്കുന്നത്. എൻബികെ 106 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് പ്രയാഗ എത്തുന്നത്.
പ്രയാഗയുടെ മലയാള ചിത്രങ്ങൾ കണ്ടതിന് ശേഷമാണ് ബോയപതി, സിനിമയിലേക്ക് നടിയെ ക്ഷണിച്ചത്. കന്നഡയ്ക്ക് പിന്നാലെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുന്ന സന്തോഷത്തിലാണ് പ്രയാഗ. മിരിയാല രവീന്ദർ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാലകൃഷ്ണ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്.
‘സാഗർ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തിൽ ബാലതാരമായി കടന്നു വന്ന പ്രയാഗ പിന്നീട് തമിഴ് സിനിമ ലോകത്താണ് അരങ്ങേറ്റം കുറിച്ചത്. ‘പിസാസ്’ എന്ന ചിത്രത്തിന് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി സജീവമാണ് പ്രായാഗ. കന്നഡ സിനിമ ലോകത്തും തിരക്കിലാണ് പ്രയാഗ.
Read More: ‘ഹിമാലയത്തിലേക്കുള്ള ബൈക്ക് സവാരിക്കായി കാത്തിരിക്കുന്നു’- യാത്രാ പ്രണയം പങ്കുവെച്ച് മാളവിക മോഹനൻ
‘ഫുക്രി’, ‘ഒരേ മുഖം’, ‘രാമലീല’, ‘ഒരു പഴയ ബോംബ് കഥ’ എന്നീ ചിത്രങ്ങളിലൂടെയാണ് പ്രായാഗയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. അതിനു ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു. ടൂറിസത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കാനുള്ള ശ്രമത്തിലായിരുന്നു സിനിമയിൽ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് വീണ്ടും സജീവമാകുന്നത്.
Story highlights- prayaga martin to make thelugu debut