ബാംഗ്ലൂരിന് മുന്നിൽ അടിപതറി കൊൽക്കത്ത; 85 റൺസ് വിജയലക്ഷ്യം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് നിൽക്കുകയാണ് കൊൽക്കത്ത. 8 വിക്കറ്റ് നഷ്ടത്തിൽ വെറും 84 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാൻ സാധിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത തുടക്കം തന്നെ അടിതെറ്റി.
തുടർച്ചയായി വിക്കറ്റ് നഷ്ടമാക്കിയ കൊൽക്കത്ത പവർ പ്ലേ അവസാനിക്കുമ്പോൾ 17 റൺസിന് നാല് വിക്കറ്റ് നഷ്ട്ടപെട്ട നിലയിലായിരുന്നു. കൊൽക്കത്തയുടെ ബാറ്റിംഗ് നിര ദയനീയ പരാജയമേറ്റുവാങ്ങിയപ്പോൾ അല്പമെങ്കിലും പോയിന്റ് നില ഉയർത്തിയത് ക്യാപ്റ്റൻ മോർഗനാണ്. 30 റൺസാണ് മോർഗൻ നേടിയത്.
ശുഭ്മൻ ഗിൽ(1), രാഹുൽ ത്രിപതി(1), നിതീഷ് റാണ (0), ടോം ബാന്റൺ(10), ദിനേശ് കാർത്തിക്(4), പാറ്റ് കമ്മിൻസ്(4) എന്നിങ്ങനെയാണ് കൊൽക്കത്തയുടെ നില. അവസാന ഓവറിൽ പൊരുതിയ കുൽദീപ് യാദവ് – ലോക്കി ഫെർഗൂസൻ കൂട്ടുകെട്ടാണ് 84ലെങ്കിലും കൊൽക്കത്തയുടെ പോയിന്റ്റ് എത്തിച്ചത്. യാദവ് 12 റൺസും ലോക്കി ഫെർഗൂസൻ പുറത്താവാതെ 19 റൺസുമാണ് എടുത്തത്.
Story highlights- RCB needs 85 runs to win