കൊൽക്കത്തക്കെതിരെ അനായാസ വിജയം നേടി കോലിപ്പട
കൊൽക്കത്തക്കെതിരെ അനായാസ വിജയംനേടി ബാംഗ്ലൂർ. കൊൽക്കത്ത ഉയർത്തിയ 85റൺസ് വിജയം നിസാരമായി ബാംഗ്ലൂർ മറികടന്നു. 8 വിക്കറ്റിനാണ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിൽ കൊൽക്കത്തയെ എറിഞ്ഞുവീഴ്ത്തുകയായിരുന്നു കോലിപ്പട.
കൊൽക്കത്തയുടെ ബാറ്റിംഗ് നിരയെ കുറഞ്ഞ സ്കോറിന് പുറത്താക്കിയ ബാംഗ്ലൂർ 14 ഓവറിൽ 85 റൺസ് എന്ന ലക്ഷ്യം മറികടക്കുകയായിരുന്നു. റോയൽ ചലഞ്ചേഴ്സിനായി ദേവ് പടിക്കലും ആരോൺ ഫിഞ്ചും ചേർന്ന് ആദ്യ വിക്കറ്റിൽ തന്നെ 46 റൺസാണ് നേടിയത്. ഒരു ഓവറിൽ ദേവ് പടിക്കൽ 25 റൺസും ഫിഞ്ച് 16 റൺസുമെടുത്താണ് പുറത്തായത്. ഗുർകീരത് സിംഗ് 21 റൺസും വിരാട് കോഹ്ലി 18 റൺസും എടുത്ത് പുറത്താവാതെ നിന്നു.
തുടർച്ചയായി വിക്കറ്റ് നഷ്ടമാക്കിയ കൊൽക്കത്ത പവർ പ്ലേ അവസാനിക്കുമ്പോൾ 17 റൺസിന് നാല് വിക്കറ്റ് നഷ്ട്ടപെട്ട നിലയിലായിരുന്നു. കൊൽക്കത്തയുടെ ബാറ്റിംഗ് നിര ദയനീയ പരാജയമേറ്റുവാങ്ങിയപ്പോൾ അല്പമെങ്കിലും പോയിന്റ് നില ഉയർത്തിയത് ക്യാപ്റ്റൻ മോർഗനാണ്. 30 റൺസാണ് മോർഗൻ നേടിയത്.
ശുഭ്മൻ ഗിൽ(1), രാഹുൽ ത്രിപതി(1), നിതീഷ് റാണ (0), ടോം ബാന്റൺ(10), ദിനേശ് കാർത്തിക്(4), പാറ്റ് കമ്മിൻസ്(4) എന്നിങ്ങനെയാണ് കൊൽക്കത്തയുടെ നില. അവസാന ഓവറിൽ പൊരുതിയ കുൽദീപ് യാദവ് – ലോക്കി ഫെർഗൂസൻ കൂട്ടുകെട്ടാണ് 84ലെങ്കിലും കൊൽക്കത്തയുടെ പോയിന്റ്റ് എത്തിച്ചത്. യാദവ് 12 റൺസും ലോക്കി ഫെർഗൂസൻ പുറത്താവാതെ 19 റൺസുമാണ് എടുത്തത്.
Story highlights- rcb won by 8 wickets